വലിയ ബാറ്ററികൾ നൽകിയും ഫാസ്റ്റ് ചാർജിങ് പിന്തുണയേകിയും സ്മാർട്ട്ഫോണുകളുടെ ചാർജ് തീരൽ പ്രശ്നങ്ങൾക്ക് വിവിധ ബ്രാൻഡുകൾ പരിഹാരം കണ്ടെത്തിയെങ്കിലും ഇപ്പോഴും പവർബാങ്കുകൾക്ക് ഡിമാൻറ് ഏറെയാണ്. ഇന്ത്യയിൽ ചൈനീസ് ടെക് ഭീമനായ ഷവോമിയാണ് പവർബാങ്ക് വിപണിയിൽ വലിയ പ്രകടനം കാഴ്ച്ചവെക്കുന്നത്. റിയൽമിയും സിസ്കയും ബോട്ടും ആംബ്രെയിനുമൊക്കെ പിന്നാലെയുണ്ട്.
ഷവോമി ഇന്ത്യയിലെ തങ്ങളുടെ പവർബാങ്ക് ലൈനപ്പിലേക്ക് പുതിയ താരത്തെ അവതരിപ്പിച്ചിരിക്കുകയാണ്. 'എം.െഎ ഹൈപ്പർസോണിക്' എന്ന് പേരിട്ടിരിക്കുന്ന പവർബാങ്കിെൻറ കപ്പാസിറ്റി 20,000mAh ആണ്. എന്നാൽ, 50 വാട്ട് ഫാസ്റ്റ്ചാർജിങ് പിന്തുണയാണ് പുതിയ പവർബാങ്കിനെ വ്യത്യസ്തമാക്കുന്നത്. അൽപ്പം തടിയുള്ള ഡിസൈനുമായി വരുന്ന ഹൈപ്പർസോണിക് പവർബാങ്കിന് മാറ്റ് ഫിനിഷിലുള്ള കറുത്ത നിറമാണ് ഷവോമി നൽകിയിരിക്കുന്നത്. രണ്ട് യു.എസ്.ബി-എ പോർട്ടുകളും ഒരു യു.എസ്.ബി ടൈപ്-സി പോർട്ടും പവർബാങ്കിലുണ്ട്.
എം.െഎ 11എക്സ് പ്രോ എന്ന സ്മാർട്ട്ഫോൺ ഹൈപ്പർസോണിക് പവർബാങ്ക് ഉപയോഗിച്ച് ഒരുമണിക്കൂർ കൊണ്ട് ചാർജ് ചെയ്യാൻ സാധിച്ചതായി ഷവോമി അവകാശപ്പെടുന്നുണ്ട്. അതുപോലെ 45 വാട്ടിൽ ലാപ്ടോപ്പുകൾ ചാർജ് ചെയ്യാനും കഴിഞ്ഞു. ലെനോവോയുടെ L480 എന്ന ലാപ്ടോപ്പ് രണ്ടര മണിക്കൂറുകൾ കൊണ്ടാണ് ഫുൾ ചാർജാക്കാൻ സാധിച്ചത്. പവർബാങ്ക് ഫുൾ ചാർജാവാൻ മൂന്ന് മണിക്കൂറുകളും 50 മിനിറ്റും മതിയാവും.
കൂടെ ചില സുരക്ഷാ ഫീച്ചറുകളും പവർബാങ്കിൽ ഷവോമി ചേർത്തിട്ടുണ്ട്. എ.െഎ-ഹൈപ്പർസോണിക് പവർബാങ്ക് സ്മാർട്ട് 16-ലെയർ ചിപ്പ് പരിരക്ഷണ സാങ്കേതികവിദ്യയുമായാണ് വരുന്നത്, ഇത് ഉപകരണത്തെ അമിത ചൂടാകലിൽ നിന്നും ഷോർട്ട് സർക്യൂട്ടുകളിൽ നിന്നും വോൾട്ടേജിെൻറ മിസ് മാനേജ്മെൻറുകളിൽ നിന്നും രക്ഷിക്കുന്നു. കൂടെ ഫാസ്റ്റ് ചാർജിംഗ് സമയത്ത് ഉണ്ടാവാനിടയുള്ള മറ്റ് നിരവധി അപകടങ്ങൾ തടയുകയും ചെയ്യുന്നു.
ക്രൗഡ്ഫണ്ടിങ് പ്രൊജക്ടായാണ് ഇന്ത്യയിൽ ഹൈപ്പർസോണിക് പവർബാങ്ക് ഷവോമി ലോഞ്ച് ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലെ ഫണ്ടിങ് പേജിൽ പോയി പവർബാങ്ക് ഒാർഡർ ചെയ്യാവുന്നതാണ്. 15 ദിവസത്തിനകം പ്രീ-ബുക്ക് ചെയ്യുന്നവർക്ക് 3,499 രൂപയ്ക്ക് പവർബാങ്ക് സ്വന്തമാക്കാം. ഇൗ വർഷാവസാനം ഇന്ത്യയിൽ ഒൗദ്യോഗികമായി ലോഞ്ച് ചെയ്യുേമ്പാൾ 4,999 രൂപയായിരിക്കും ഹൈപ്പർസോണിക് പവർബാങ്കിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.