ചൈനീസ് ഇന്‍റര്‍നെറ്റ് കമ്പനി ക്വിഹൂ 360, സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡ് എന്നിവയുടെ സംയുക്ത സംരംഭമായ കികു (QiKU) ആദ്യ സ്മാര്‍ട്ട്ഫോണുമായി ഇന്ത്യയിലത്തെി. ഡിസംബര്‍ അഞ്ച് മുതല്‍ വില്‍പന. ക്ഷണം കിട്ടിയാല്‍ 19,999 രൂപയും ഇല്ളെങ്കില്‍ 21,999 രൂപയുമാണ് വില. ഡാസന്‍ വണ്‍, ഡാസന്‍ എക്സ് 7 എന്നിവയുമായി കൂള്‍പാഡ് മേയില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം  അറിയിച്ചിരുന്നു.

എന്നാല്‍ ക്യൂ ടെറ സ്മാര്‍ട്ട്ഫോണുമായി കികുവിന്‍െറ ഇന്ത്യയിലേക്കുള്ള ആദ്യ വരവാണ്. ഡയലര്‍, മെസേജ് ആപ്പുകള്‍ ഒഴികെയുള്ള സിസ്റ്റം ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. കികുവിന്‍െറ ക്യു ടെറ (Q Terra) എന്ന മോഡലില്‍ 1080x1920 പിക്സല്‍ ആറ് ഇഞ്ച് ഷാര്‍പ് ഐപിഎസ് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 386 പിക്സല്‍ വ്യക്തത, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമായ ക്വിഹൂ 360 ഒ.എസ്, രണ്ട് ജിഗാഹെര്‍ട്സ് ആറുകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, അഡ്രീനോ 418 ഗ്രാഫിക്സ്, മൂന്ന് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, ഫോര്‍ജി എല്‍ടിഇ, ബ്ളൂടൂത്ത് 4.1, വൈ ഫൈ, 3700 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.