ഇന്ത്യന്‍ നിര്‍മിത റെഡ്മീ നോട്ട് പ്രൈമുമായി ഷിയോമി

പറഞ്ഞതുപോലെ ചൈനീസ് കമ്പനി ഷിയോമി റെഡ്മീ നോട്ട് പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലിറക്കി. 8,499 രൂപയാണ് വില. Mi.comലും ആമസോണ്‍ ഇന്ത്യ വഴിയും ഓണ്‍ലൈനായാണ് വില്‍പന.  ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത് ഷിയോമി ഫോണാണിത്. ആദ്യ ഫോണ്‍ റെഡ്മീ 2 പ്രൈം ആയിരുന്നു. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ ചൈനീസ് കമ്പനി ഫോക്സ്കോണുമായി ചേര്‍ന്നാണ് നിര്‍മാണം. വിലവെച്ചുനോക്കിയാല്‍ ലെനോവോയുടെ കെത്രീ നോട്ട് ആണ് റെഡ്മീ നോട്ട് പ്രൈമിന്‍െറ എതിരാളി. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് അടിസ്ഥാനമാക്കിയ MIUI 7 ഇന്‍റര്‍ഫേസ്, ഇരട്ട സിം, 720x1280 പിക്സല്‍ അഞ്ചര ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, രണ്ട് ജി.ബി എല്‍പിഡിഡിആര്‍ത്രീ റാം, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 3100 എം.എ.എച്ച് ബാറ്ററി, ത്രീജി, ഫോര്‍ജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എഫ്.എം റേഡിയോ, ജി.പി.എസ്, 185 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.