കുറച്ചുനാള്‍ മുമ്പുവരെ തയ്വാന്‍ കമ്പനി അസൂസ് താഴ്ന്ന, ഇടത്തരം ഫോണുകള്‍ ഇറക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ച് വില കൂടിയ നാലു ഫോണുകളാണ് രംഗത്തിറക്കിയത്. സെന്‍ഫോണ്‍ 3 ശ്രേണിയിലുള്ള നാല് സ്മാര്‍ട്ട്ഫോണുകളാണ് അസൂസ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 ഡീലക്സ്, സെന്‍ഫോണ്‍ 3 അള്‍ട്രാ, സെന്‍ഫോണ്‍ 3 ലേസര്‍ എന്നിവയാണ് അസുസിന്‍െറ തുറുപ്പുചീട്ടുകള്‍. സെന്‍ഫോണ്‍ 3 ഡീലക്സിന്‍െറ സ്ഷെപന്‍ എഡിഷന് 62,999 രൂപ നല്‍കണം. അതായത് അടുത്തിടെ ഇറങ്ങിയ സാംസങ് ഗ്യാലക്സി നോട്ട് 7നേക്കാള്‍ 3000 രൂപ കൂടുതല്‍.
അസൂസിന് ഇതിന് മറുപടിയുണ്ട്. ചിലതരം ഉപഭോക്താക്കളില്‍ മാത്രമായി ഒതുങ്ങാതെ എല്ലാവരുടെയും താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് അസൂസ് ഇന്ത്യ ചീഫ് പീറ്റര്‍ ചാങ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സ്മാര്‍ട്ട്ഫോണ്‍ വിപണി പല വിലനിരക്കുകളില്‍ ചിതറിക്കിടക്കുകയാണെന്നും പല താല്‍പര്യങ്ങളുള്ള ഉപഭോക്താക്കളുണ്ടെന്നും അദ്ദഹേം പറഞ്ഞു. എന്നാല്‍ ഇടത്തരം ഫോണുകളെ പൂര്‍ണമായി ഉപേക്ഷിക്കില്ല. സാധാരണ ഉപഭോക്താക്കള്‍ ഡിസ്പ്ളേയിലും റാമിലുമാണ് കണ്ണുവെക്കുക. അവര്‍ ഒരിക്കലും പ്രോസസറിലും ഇന്‍റേണല്‍ മെമ്മറിയിലും ശ്രദ്ധിക്കില്ളെന്നാണ് അനുഭവം. വില കൂടിയ സെന്‍ഫോണ്‍ 3 ഡീലക്സ് സ്നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 256 ജി.ബി ഇന്‍റേണല്‍ മെമ്മറി എന്നിവയുമായാണ് വരുന്നതെന്ന് ഓര്‍ക്കുക. കൂടാതെ ഷിയോമി, ലെനോവോ, കൂള്‍പാഡ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ വിലകുറഞ്ഞ ഫോണുകളുടെ വിപണിയിലാണ് ശ്രദ്ധിക്കുന്നത്. അതും പുതിയ ഉപഭോക്താക്കളെയും വിപണിയെയും കണ്ടത്തൊന്‍ അസൂസിന് പ്രേരകമായി. ഇന്ത്യയില്‍ കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് വിപണി വിപുലീകരിക്കാനും അസൂസിന് ലക്ഷ്യമുണ്ട്.
ഓണം, ബക്രീദ് അടക്കമുള്ള ഉത്സവ സീസണ്‍ മുതലാക്കാനും നീക്കമുണ്ട്. ഓണ്‍ലൈനില്‍ വാങ്ങുന്നതിന് മുമ്പ് ഫോണുകള്‍ കണ്ടറിയാന്‍ കഴിയില്ല. റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഈ അവസരം നല്‍കാന്‍ കഴിയും. അതിലൂടെ വില്‍പനയും കൂടുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ നമ്പരെല്ലാം മറ്റ് കമ്പനികള്‍ നേരത്തെ ഇറക്കിയതാണ്. വിജയിക്കുമോയെന്ന് കണ്ടറിയണം. ആഗസ്റ്റ് 2014 മുതല്‍ ജൂലൈ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ അസൂസ് നാല് ദശലക്ഷം സെന്‍ഫോണുകളാണ് വിറ്റഴിച്ചത്. സെന്‍ഫോണ്‍ 2 പരമ്പര മാത്രം ഒരുദിവസം 80,000 എണ്ണം വിറ്റു.
സെന്‍ഫോണ്‍ 3-21,999 രൂപ, സെന്‍ഫോണ്‍ 3 ഡീലക്സ് -49,999 രൂപ, സെന്‍ഫോണ്‍ 3 അള്‍ട്രാ-49,999 രൂപ, സെന്‍ഫോണ്‍ 3 ലേസര്‍-18,999 രൂപ എന്നിങ്ങനെയാണ് വില. സെന്‍ഫോണ്‍ 3 ഡീലക്സ് പ്രത്യേക സ്നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 256 ജി.ബി ഇന്‍േറണല്‍ മെമ്മറി മോഡലിന് 62,999 രൂപ നല്‍കണം. ഇതില്‍ സെന്‍ഫോണ്‍ 3 ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലൂടെ ലഭ്യമാണ്. മറ്റുള്ളവ സെപ്റ്റംബറില്‍ വിപണിയിലത്തെും. ആന്‍ഡ്രോയിഡ് മാഷ്മലോ 6.0 ഒഎസ്, പൂര്‍ണ ലോഹ ശരീരം, ഹൈബ്രിഡ് ഇരട്ട സിം എന്നിവ എല്ലാത്തിലുമുണ്ട്.
സെന്‍ഫോണ്‍ 3
1920x1080 പിക്സല്‍ റസലൂഷനുളള 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, ഗോറില്ല ഗ്ളാസ്, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3 ജിബി റാം, രണ്ട് ടി.ബി വരെ കുട്ടാവുന്ന 32 ജിബി ഇന്‍േറണല്‍ സ്റ്റോറേജ്, ഇരട്ട ടോണ്‍ എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, 8 മെഗാപിക്സല്‍ മുന്‍കാമറ, വിരലടയാള സെന്‍സര്‍, 4ജി, വൈ ഫൈ, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി, 2650 എംഎഎച്ച് ബാറ്ററി.
സെന്‍ഫോണ്‍ 3 അള്‍ട്രാ
1920x1080 പിക്സല്‍ റസലൂഷനുളള 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, ഗോറില്ല ഗ്ളാസ്, എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, 4 ജിബി റാം,128 ജിബി ആക്കാവുന്ന 64 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, 23 മെഗാപിക്സല്‍ പിന്‍ കാമറ, 8 മെഗാപിക്സല്‍ മുന്‍കാമറ, 4ജി, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി, അതിവേഗ ചാര്‍ജ് സൗകര്യം, 4600 എംഎഎച്ച് ബാറ്ററി.
സെന്‍ഫോണ്‍ 3 ഡീലക്സ്
1920x1080 പിക്സല്‍ റസലൂഷനുള്ള 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 6 ജിബി റാം, 256 ജിബി ഇന്‍േറണല്‍ സ്റ്റോറേജ്, 23 മെഗാപിക്സല്‍ പിന്‍ കാമറ, 8 മെഗാപിക്സല്‍ മുന്‍കാമറ, വിരലടയാള സെന്‍സര്‍, 4ജി, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി, അതിവേഗ ചാര്‍ജ് സൗകര്യം, 3000 എംഎഎച്ച് ബാറ്ററി.
സെന്‍ഫോണ്‍ 3 ലേസര്‍
1920x1080 പിക്സല്‍ റസലൂഷനുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, 64 ബിറ്റ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 4 ജിബി റാം, 128 ജിബി ആക്കാവുന്ന 32 ജിബി ഇന്‍േറണല്‍ സ്റ്റോറേജ്, 13 മെഗാപിക്സല്‍ സോണി IMX214 പിന്‍കാമറ, 8 മെഗാപിക്സല്‍ മുന്‍കാമറ, 4ജി, 3000 എംഎഎച്ച് ബാറ്ററി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.