വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളുടെ കുത്തൊഴുക്കിന് വഴിമരുന്നിട്ട മോട്ടോ ഇയുടെ മൂന്നാം പതിപ്പിന്‍െറ കുറച്ചു വിവരങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ജൂലൈയില്‍ യുകെയില്‍ അവതരിപ്പിച്ച മോട്ടോ ഇ ത്രീ സെപ്റ്റംബറില്‍ വിപണിയിലത്തെുമെന്നാണ് സൂചന. യുകെയില്‍ ഏകദേശം 8,800 രൂപയാണ് വില. ബാറ്ററിശേഷി കൂട്ടി മോട്ടോ ഇ ത്രീ പവര്‍ എന്ന മോഡല്‍ ഹോങ്കോങ്ങിലെ സൈറ്റില്‍ വില്പന തുടങ്ങിയതായാണ് വിവരം. സവിശേഷതകള്‍ പരിഷ്കരിച്ചത് കൂടാതെ വിലയും കൂടിയിട്ടുണ്ട്. ഏകദേശം 9,500 രൂപയാണ് വില. എന്നാല്‍ ഇത് സംബന്ധിച്ച് മോട്ടറോള ഒൗദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
മോട്ടോ ഇ ത്രീ പവര്‍
720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി സ്ക്രീനാണ് മോട്ടോ ഇ ത്രീ പവറിന്. ഒരു ജിഗാഹെര്‍ട്സ് നാലുകോര്‍ 64 ബിറ്റ് മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്േറണല് മെമ്മറി, 3500 എം.എ.എച്ച് ബാറ്ററി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ഇരട്ട സിം, ജി.പി.എസ്, ബ്ളൂടൂത്ത്, വൈ ഫൈ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ് എന്നിവയാണ് വിശേഷങ്ങള്‍.
വെറും മോട്ടോ ഇ ത്രീ
കറുപ്പ്, വെള്ള നിറങ്ങളില്‍ മോട്ടോ ഇ ത്രീ ലഭിക്കും. ഒന്നാമന് 4.3 ഇഞ്ച് സ്ക്രീനും രണ്ടാമന് 4.5 ഇഞ്ച് സ്ക്രീനുമായിരുന്നുവെങ്കില് മൂന്നാമന് അഞ്ച് ഇഞ്ച് 720x1280 പിക്സല്‍ എച്ച്.ഡി സ്ക്രീനാണ്. ചില രാജ്യങ്ങളില്‍ ഇരട്ട സിം പതിപ്പാണ്. പാടുകള്‍ വീഴാത്ത സ്ക്രീന്‍ സംരക്ഷണവുമുണ്ട്. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, നാലുകോര്‍ പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, എട്ട് ജി.ബി ഇന്റേണല്‍ മെമ്മറി, മെമ്മറി കാര്‍ഡിടാന്‍ സൗകര്യം, ഫോര്‍ജി, വൈ ഫൈ, ബ്ളൂടൂത്ത്, ജിപിഎസ്, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് പുറത്തായ വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.