അമ്പമ്പോ റെഡ്മീ നോട്ട് 4 വാങ്ങാന്‍ കാരണങ്ങളേറെ!

പലരും ചെറുചൂടോടെ വാങ്ങി ചൂടപ്പമാക്കി ഷിയോമി റെഡ്മീ നോട്ട് ത്രീയുടെ വിജയം പിന്‍പറ്റാന്‍ റെഡ്മീ നോട്ട് 4 എത്തി. ചൈനയില്‍ പുറത്തിറക്കിയ ഇതിന്‍െറ 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, രണ്ട് ജി.ബി റാം പതിപ്പിന് ഏകദേശം 9,000 രൂപയാണ് വില. 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, മൂന്ന് ജി.ബി റാം പതിപ്പിന് ഏകദേശം 12,000 രൂപയാണ് വില. ചൈനയില്‍ ആഗസ്റ്റ് 26ന് വിപണിയിലിറങ്ങി. ഇന്ത്യയില്‍ താമസിയാതെ എത്തുമെന്നാണ് സൂചന.

ലോഹ ശരീരമാണ് ഷിയോമി റെഡ്മീ നോട്ട് 4ന്. 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5 ഡി കര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയാണ്. ഒരു ഇഞ്ചില്‍ 401 പിക്സലാണ് വ്യക്തത.  2.1 ജിഗാഹെര്‍ട്സ് പത്തുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 20 പ്രോസസര്‍, മാലി ടി880 എംപി4 ഗ്രാഫിക്സ്, 128 ജി.ബി വരെ കൂട്ടാവുന്ന 16 അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, രണ്ട് അല്ളെങ്കില്‍ മൂന്ന് ജി.ബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ അടിസ്ഥാനമാക്കിയ MIUI 8 ഒ.എസ്, മെമ്മറി കാര്‍ഡും സിമ്മും ഇടാവുന്ന ഹൈബ്രിഡ് സിം കാര്‍ഡ് സ്ളോട്ട്, പിന്നില്‍ വിരലടയാള സ്കാനര്‍, ഇരട്ട ടോണ്‍ എല്‍ഇഡി ഫ്ളാഷും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, പിന്‍കാമറയില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വീതമുള്ള ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് സൗകര്യം, 85 ഡിഗ്രി വൈഡ് ആംഗിള്‍ ഷോട്ട് എടുക്കാവുന്ന അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ജി.പി.എസ്, 4100 എം.എ.എച്ച് ബാറ്ററി, 175 ഗ്രാം ഭാരം, 151x76x8.35 എം.എം അഴകളവുകള്‍, ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

എറിക്സണുമായുള്ള നിയമപ്രശ്നം കാരണം ഷിയോമിക്ക് ഇന്ത്യയില്‍ മീഡിയടെക് പ്രോസസറുള്ള ഫോണുകള്‍ വിറ്റഴിക്കാന്‍ കഴിയില്ല. കോടതിവിധി കാക്കുന്നതിനാല്‍ ഇന്ത്യയില്‍ എത്തുന്ന മോഡലില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാര്‍ച്ചിലാണ് റെഡ്മീ നോട്ട് ത്രീ വിപണി പിടിക്കാന്‍ എത്തിയത്. അത് അതിന്‍െറ ജോലി ഭംഗിയായി നിറവേറ്റി. ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റ ഫോണെന്ന ഖ്യാതി നേടി. അഞ്ചുമാസംകൊണ്ട് 17.5 ലക്ഷം നോട്ട് ത്രീകള്‍ ആണ് വിറ്റത്. 1.8 ജിഗാഹെര്‍ട്സ് ആറുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍, രണ്ട് ജി.ബി റാം/ 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, മൂന്ന് ജി.ബി റാം/32 ജി.ബി ഇന്‍േറണല്‍ മെമ്മറി പതിപ്പുകളില്‍ നോട്ട് ത്രീ ലഭിക്കും. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമാക്കിയ MIUI 7 ആണ് ഒ.എസ്, നോട്ട് 4ല്‍ 13 മെഗാപിക്സലാണെങ്കില്‍ ത്രീയില്‍ 16 മെഗാപിക്സല്‍ പിന്‍കാമറയായിരുന്നു. ബാറ്ററി ശേഷി ഫോറിനേക്കാള്‍ കുറവാണ്. 4000 എംഎഎച്ച് ആണ് ത്രീയുടെ ബാറ്ററി. 

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍:

1, 5.5inch 1080 x 1920 display
2, MediaTek 10Core Helio X20 processor
3, Fingerprint sensor on the rear
4, Android 6.0 Marshmallow (with Xiaomi's MIUI 8.0 skin)
5, 13megapixel rearfacing camera with dualtone flash
6, 4100 mAh battery

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.