മൈക്രോമാക്സിനെ മറികടന്ന് സാംസങ് ഒന്നാമത്

ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മൈക്രോമാക്സിനെ മറികടന്ന് സാംസങ് ഒന്നാം സ്ഥാനത്തേക്ക്. കൗണ്ടര്‍ പോയന്‍റ് റിസര്‍ച്ചിന്‍െറ കണക്കുകള്‍ അനുസരിച്ച് 2015 അവസാന പാദത്തില്‍ വിറ്റുപോയ സ്മാര്‍ട്ട്ഫോണുകളില്‍ 28.6 ശതമാനവും സാംസങ്ങിന്‍േറതാണ്. മൈക്രോമാക്സ് 14.3 ശതമാനവും ലെനോവോ 11.4 ശതമാനവും വിറ്റഴിഞ്ഞു. ഇന്‍റക്സ് (9.6 ശതമാനം), ലാവ (6.8 ശതമാനം) എന്നിവയാണ് തൊട്ടുപിറകില്‍.സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് കുതിക്കുകയാണ്. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 220 ദശലക്ഷത്തിലത്തെി. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ 40 ശതമാനവും സ്മാര്‍ട്ട്ഫോണാണ്. കഴിഞ്ഞവര്‍ഷം 23.3 ശതമാനം വര്‍ധനയോടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 കോടി യൂനിറ്റായി. ഇതിന് മുമ്പത്തെ വര്‍ഷം 81.1 ദശലക്ഷം ആയിരുന്നു. ഫോര്‍ജി എല്‍ടിഇ സംവിധാനമുള്ള സ്മാര്‍ട്ട്ഫോണ്‍ വില്‍പനയിലൂടെയാണ് കഴിഞ്ഞവര്‍ഷത്തിന്‍െറ അവസാനപാദത്തില്‍ 15 ശതമാനം വളര്‍ച്ചനേടി 25.3 ദശലക്ഷം യൂനിറ്റിലത്തെിയത്. മുന്‍വര്‍ഷം ഇത് 22 ദശലക്ഷമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.