സോണിയുമായി വേര്‍പിരിഞ്ഞ ജപ്പാന്‍ കമ്പനി വയോ വിന്‍ഡോസ് സ്മാര്‍ട്ട്ഫോണുമായി വിപണി പിടിക്കാനിറങ്ങി. കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയിഡില്‍ ഓടുന്ന വയോ ഫോണുമായി വന്നെങ്കിലും കളംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.  

വിന്‍ഡോസ് 10 മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റം ജീവനേകുന്ന വയോ ഫോണ്‍ ബിസ് (Vaio Phone Biz) ആണ് കമ്പനിയുടെ ഭാവി നിശ്ചയിക്കുന്ന സ്മാര്‍ട്ട്ഫോണ്‍. 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫൂള്‍ എച്ച്.ഡി സിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍, മൂന്ന് ജി.ബി റാം, 64 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, 2,800 എം.എ.എച്ച് ബാറ്ററി, 167 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. സില്‍വര്‍ നിറത്തില്‍ മാത്രമാണ് ലഭിക്കുക. ജപ്പാനില്‍ ഏപ്രിലില്‍ വില്‍പന തുടങ്ങുന്ന ഇതിന് 430 ഡോളര്‍ (ഏകദേശം 29,000 രൂപ) വില വരും.

ആദ്യം സ്വന്തം പേരില്‍ ലാപ്ടോപ് ഇറക്കിയ സോണി കമ്പനി 1996ലാണ് വയോ എന്ന പേരില്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകളുമായി പുനപ്രവേശം നടത്തുന്നത്. സോണിയുടെ ലാപ്ടോപ് ഡിവിഷനായ വയോ ഈ പേരില്‍ ഇറക്കിയ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ നഷ്ടത്തിലായതോടെ സോണി 2014ല്‍ കച്ചവടം അവസാനിപ്പിച്ചു. പിന്നീട് ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണേഴ്സ് ‘വയോ’ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിഷ്വല്‍ ഓഡിയോ ഇന്‍റലിജന്‍റ് ഓര്‍ഗനൈസറെ വാങ്ങി. അങ്ങനെയാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഇറക്കി ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ടത്. വയോ സെഡ് ഫ്ളിപ്, വയോ സെഡ്, വയോ സെഡ് കാന്‍വാസ്, വയോ എസ് എന്നീ ലാപ്ടോപുകളും കമ്പനിയുടേതായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.