മലയാളികളുടെ എം ഫോണ്‍ നാളെയത്തെും

മലയാളി സംരംഭകരുടെ സ്മാര്‍ട്ട്ഫോണ്‍ ‘എം ഫോണ്‍’ (മാംഗോ ഫോണ്‍) തിങ്കളാഴ്ച കൊച്ചിയില്‍ പുറത്തിറക്കും. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ ത്രീഡി, 4ജി സവിശേഷതകളോടുകൂടിയാണ് എം ഫോണുകള്‍ പുറത്തിറങ്ങുന്നത്. ഉപഭോക്താവിന് സ്വകാര്യത ഉറപ്പുനല്‍കുന്ന വിരലടയാള സാങ്കേതികവിദ്യയുമുണ്ട്. മികച്ച സാങ്കേതിക വിദ്യയും ഗുണനിലവാരവും ഒത്തുചേരുന്ന എം ഫോണുകള്‍ സാധാരണക്കാര്‍ക്ക് അനുയോജ്യമായ വിലയിലാണ് വിപണിയില്‍ ലഭ്യമാക്കുന്നത്. 2016ല്‍ ഇന്ത്യയിലെതന്നെ മികച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാവുകയാണ് എം ഫോണ്‍ ഇലക്ട്രോണിക്സ് & ടെക്നോളജിയുടെ ലക്ഷ്യം.  ഇന്ത്യയില്‍ എല്ലാ പ്രമുഖ പട്ടണങ്ങളിലും സര്‍വിസ് സൗകര്യവും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. റീട്ടെയ്ല്‍ വിപണിക്കുപുറമേ ഓണ്‍ലൈനില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mphone.in സൈറ്റിലും സൗകര്യമുണ്ട്. സ്മാര്‍ട്ട് വാച്ചുകളും ടാബുകളും അടങ്ങുന്ന പുതുതലമുറ ഉല്‍പന്നങ്ങളും ഈവര്‍ഷം മധ്യത്തോടെ എം ഫോണ്‍ പുറത്തിറക്കും. എം ഫോണ്‍ ആപ് ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍നിന്ന് തിങ്കളാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 18008338333.    23 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, മൂന്ന് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് ഒ.എസ്, 6050 എം.എ.എച്ച് ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന വിശേഷങ്ങള്‍. 5800 രൂപ മുതല്‍ 34000 രൂപ വരെയാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.