ആപ്പിളിനെ വെല്ലാന്‍ മാങ്ങയെ കൂട്ടുപിടിച്ച് സ്മാര്‍ട്ട്ഫോണുമായി മലയാളികള്‍. മാംഗോ ഫോണ്‍ അഥവാ എം ഫോണ്‍ എന്നാണ് പേര്. ഐഫോണിന് ആപ്പിളാണ് ലോഗോയെങ്കില്‍ എംഫോണിന് മാങ്ങയാണ് ചിഹ്നം. ഫോര്‍ജി സംവിധാനവും ത്രീഡി സവിശേഷതയുമായി ജനുവരി അവസാനത്തോടെ എം ഫോണ്‍ ഇന്ത്യക്കാരുടെ കൈയില്‍ എത്തും. 5,800 മുതല്‍ 34,000 രൂപ വരെയാണ് വില. ആദ്യഘട്ടത്തില്‍ 5 ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കൊറിയയിലാണ് ഫാക്ടറി. സ്ക്രീന് വലിപ്പം, റസലൂഷന്‍ തുടങ്ങിയ വിശേഷങ്ങള്‍ ഫോണ്‍ പുറത്തിറങ്ങുമ്പോഴെ അറിയാന്‍ കഴിയൂ. മൂന്നുദിവസം ചാര്‍ജ് നില്‍ക്കുന്ന 6050 എം.എ.എച്ച് ബാറ്ററി, 23 മെഗാപിക്സല്‍ പിന്‍ ക്യാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, പൊട്ടാത്തതും പോറല്‍ ഏല്‍ക്കാത്തതുമായ ഐ.പി സ് എച്ച്.ഡി ഗോറില്ലാ ഗ്ളാസ് സംരക്ഷണം, ജലപ്രതിരോധം ഇതിന്‍െറ സവിശേഷതകളാണ്. എംഫോണ്‍ 9ല്‍ മൂന്ന് ജിബി റാം, മെമ്മറി കാര്‍ഡിട്ട് 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്‍േറണല്‍ മെമ്മറിയും വാഗ്ദാനം ചെയ്യുന്നു. സോണി സെന്‍സറുള്ള 16 മെഗാപിക്സല്‍ പിന്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്. പ്രത്യേക കണ്ണട വേണ്ടാത്ത ത്രീഡി കാഴ്ചയാണ് മറ്റൊരു പ്രത്യേകത. എംഫോണ്‍ 5 മുതല്‍ എംഫോണ്‍ 9 വരെയുള്ള ശ്രേണികളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഫോണിന് പുറമെ എം. വാച്ച് എന്ന സ്മാര്‍ട്ട് വാച്ച്, എംപാഡ്, മിനി എംപാഡ്, വയര്‍ലസ് ബോക്സ് സ്പീക്കറുകള്‍, ഫോണ്‍ പൗച്ചുകള്‍ എന്നിവയും കമ്പനി അവതരിപ്പിക്കും. ഫോണിനൊപ്പം സെല്‍ഫി സ്റ്റിക്, ബ്ളൂടൂത്ത് ഹെഡ്സെറ്റ്, വൈ ഫൈ ചാര്‍ജര്‍, പവര്‍ ബാങ്ക് എന്നിവ ലഭിക്കും. ആന്‍േറാ അഗസ്റ്റിന്‍, റോയി അഗസ്റ്റിന്‍, ജോസ്കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് മാംഗോ ഫോണ്‍ ടെക്നോളജീസ് എന്ന കമ്പനിയിലെ മലയാളി പാട്നര്‍മാര്‍. കേരള, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 149 വിതരണക്കാരിലൂടെ ജനുവരി 29ന് വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.