ആഴ്ചകളായി അഭ്യൂഹങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സാംസങ് ഗ്യാലക്സി ജെ വണ്‍ (2016 പതിപ്പ്) ഒടുവില്‍ ദുബൈ വിപണിയില്‍ ഇറങ്ങി. ഏകദേശം 9,000 രൂപയാണ് വില. കറുപ്പും സ്വര്‍ണവും നിറത്തില്‍ ലഭിക്കുന്ന ജെ വണ്ണില്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ് ആണ് ജീവന്‍ നല്‍കുന്നത്. ഫോര്‍ജി കണക്ടിവിറ്റി കൂട്ടിച്ചേര്‍ത്തതാണ് കഴിഞ്ഞവര്‍ഷമിറങ്ങിയ പതിപ്പില്‍നിന്നുള്ള വ്യത്യാസം. എന്നാല്‍ കമ്പനി വെബ്സൈറ്റിലെ പട്ടികയില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ഇടംനേടിയിട്ടില്ല.
800x480 പിക്സല്‍ നാലര ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 2050 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എള്ള പഴയ ജെ വണ്ണില്‍ 1.2 ജിഗാഹെര്‍ട്സ് ഇരട്ടകോര്‍ പ്രോസസര്‍, 512 എം.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ എന്നിവയാണ് വിശേഷങ്ങള്‍.
ഗ്യാലക്സി എസ്7, ഗ്യാലക്സി എസ്7 എഡ്ജ്, ഗ്യാലക്സി എസ്7 എഡ്ജ് പ്ളസ്
മുന്‍നിര സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി എസ്7, ഗ്യാലക്സി എസ്7 എഡ്ജ്, ഗ്യാലക്സി എസ്7 എഡ്ജ് പ്ളസ് എന്നിവ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് സാംസങ് എന്നാണ് അണിയറ സംസാരം. ഗ്യാലക്സി എസ്7ല്‍ 1440x2560 പിക്സല്‍ 5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്യൂഎച്ച്ഡി ഡിസ്പ്ളേയാണ്. ഗ്യാലക്സി എസ്7 എഡ്ജില്‍ അഞ്ചര ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്പ്ളേയാണ്. എക്സൈനോസ് എട്ടുകോര്‍ അല്ളെങ്കില്‍ സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, അഡ്രീനോ 530 ഗ്രാഫിക്സ്, നാല്് ജി.ബി റാം, 12 മെഗാപിക്സല്‍ പിന്‍കാമറ, 200 ജി.ബി കൂട്ടാവുന്ന 32 അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറണല്‍ മെമ്മറി തുടങ്ങിയവയാണ് വിശേഷങ്ങളെന്നാണ് അഭ്യൂഹങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.