വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളുടെ കുത്തൊഴുക്കിന് വഴിമരുന്നിട്ടത് 2014ല്‍ ഇറങ്ങിയ മോട്ടറോളയുടെ ‘മോട്ടോ ഇ’ ആയിരുന്നു. രണ്ടാമനായി 2015ല്‍ മോട്ടോ ഇ 2 വുമിറങ്ങി. അങ്ങനെയിരിക്കെയാണ് ഗൂഗിളിന്‍െറ കൈയിലിരുന്ന മോട്ടറോളയെ പൂര്‍ണമായി ചൈനീസ് കമ്പനി ലിനോവോ വാങ്ങിയത്. ഈവര്‍ഷം ലിനോവോ മോട്ടോ ഇയുടെ മൂന്നാം പതിപ്പ് അവതരിപ്പിച്ചു. യു.കെയിലാണ് മോട്ടോ ഇ 3 അവതരിപ്പിച്ചത്. ഏകദേശം 8,800 രൂപയാണ് വില.
കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭിക്കും. സെപ്റ്റംബറില്‍ വിപണിയിലിറങ്ങും. ഒന്നാമന് 4.3 ഇഞ്ച് സ്ക്രീനും രണ്ടാമന് 4.5 ഇഞ്ച് സ്ക്രീനുമായിരുന്നുവെങ്കില്‍ മൂന്നാമന് അഞ്ച് ഇഞ്ച് 720x1280 പിക്സല്‍ എച്ച്.ഡി സ്ക്രീനാണ്. ചില രാജ്യങ്ങളില്‍ ഇരട്ട സിം പതിപ്പാണ്. പാടുകള്‍ വീഴാത്ത സ്ക്രീന്‍ സംരക്ഷണവുമുണ്ട്. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, നാലുകോര്‍ പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡിടാന്‍ സൗകര്യം, ഫോര്‍ജി, വൈ ഫൈ, ബ്ളൂടൂത്ത്, ജിപിഎസ്, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് പുറത്തായ വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.