രണ്ട് ലക്ഷം ഫ്രീഡം ഫോണുകള്‍ റെഡി, വിതരണം 30 മുതല്‍ -റിങ്ങിങ് ബെല്‍സ്

251 രൂപയുടെ ‘ഫ്രീഡം 251’ സ്മാര്‍ട്ട്ഫോണ്‍ രണ്ടു ലക്ഷം എണ്ണം വിതരണത്തിനത്തെിയതായി നോയ്ഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം  എത്തിയ ഫോണ്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ മോഹിത് ഗോയല്‍ പറയുന്നത്. ബുക്ക് ചെയ്തവര്‍ക്ക് ജൂണ്‍ 30 ന് വിതരണം തുടങ്ങുമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇത് പൂര്‍ത്തിയായാല്‍ പുതിയ ബുക്കിങ് സ്വീകരിക്കും. തയ്വാനില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഹരിദ്വാറിലാണത്രെ കുട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയിലാണ് 251 രൂപ ഫോണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 30 ന് മുന്‍പ് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ലഭിച്ചത് ഏഴു കോടി രജിസ്ട്രേഷനാണ്. തുടര്‍ന്ന് വെബ്സൈറ്റ് തകര്‍ന്നിരുന്നു.ഇത്രയും കുറഞ്ഞ വിലയ്ക്കു സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുക അസാധ്യമാണെന്ന് വിലയിരുത്തിയിരുന്നു. വിവാദങ്ങളെ തുടര്‍ന്നു പണമടച്ചവര്‍ക്കു കമ്പനി തുക തിരികെ നല്‍കി. കാഷ് ഓണ്‍ ഡെലിവറി (ഫോണ്‍ കൈയില്‍ കിട്ടുമ്പോള്‍ പണം നല്‍കുന്ന രീതി) അടിസ്ഥാനത്തിലാണു ബുക്ക് ചെയ്തവര്‍ക്കു ഫോണ്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ ഫോണ്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് ഈമാസം കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

960x540 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഐ.പി.എസ് ക്യുഎച്ച്ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഓപറേറ്റിങ് സിസ്റ്റം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 3.2 മെഗാപിക്സല്‍ പിന്‍കാമറ, 0.3 മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, 1450 എം.എ.എച്ച് ബാറ്ററി എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്ത വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.