പോരിന് ഒരുങ്ങി സോണി എക്സ്പീരിയ XA ഡ്യുവല്‍

ഒരിടവേളക്ക് ശേഷം എക്സ് പരമ്പരയുമായി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പിടിമുറുക്കാന്‍ സോണി ഇന്ത്യയിലത്തെി. എക്സ്പീരിയ XA ഡ്യുവല്‍ ആണ് ഈ പടയോട്ടത്തിന് തേരുതെളിക്കുന്നത്. ആമസോണില്‍ 20,990. രൂപയാണ് വില. ഇന്ത്യയിലെ അംഗീകൃത സോണി വിതരണക്കാര്‍ വഴിയും ലഭിക്കും. എക്സ് എ, എക്സ് എന്നീ രണ്ട് ഫോണുകള്‍ മേയില്‍ അവതരിപ്പിച്ചതാണ്. ഇതില്‍ എക്സിന് 48,990 രൂപയാണ് വില.  720x1280 പിക്സല്‍ അഞ്ച് ഇഞ്ച് എച്ച്ഡി സ്ക്രീന്‍ അരിക് ചേര്‍ന്നിരിക്കുന്നതാണ്. സോണി ഇതിനെ എഡ്ജ് ടു എഡ്ജ് ഡിസ്പ്ളേ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരു ഇഞ്ചില്‍ 294 പിക്സലാണ് വ്യക്തത. പോറലേല്‍ക്കാത്ത 2.5 ഡി ഗ്ളാസില്‍ വിരല്‍പാട് വീഴാത്ത കോട്ടിങ്ങുണ്ട്. ലോഹ ഫ്രെയിമും പ്ളാസ്റ്റിക് പിന്‍വശവുമാണ്.  കാമറ എളുപ്പം എടുക്കാന്‍ ഫാസ്റ്റ് ലോഞ്ച് കാമറ ബട്ടണുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, രണ്ട് ജി.ബി റാം, 200 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് ഹെലിയോ പി10 പ്രോസസര്‍, ഇരട്ട സിം, എല്‍ഇഡി ഫ്ളാഷും ഹൈബ്രിഡ് ഓട്ടോ ഫോക്കസുമുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 2300 എംഎഎച്ച് ബാറ്ററി, 138 ഗ്രാം ഭാരം, അതിവേഗ ചാര്‍ജിങ്ങുള്ള 2300 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, ജിപിഎസ്, എഫ്.എം റേഡിയോ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, എന്‍എഫ്സി, എന്നിവയാണ് വിശേഷങ്ങള്‍. വെള്ള, കറുപ്പ്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. കുറഞ്ഞ ബാറ്ററി ശേഷി, വിരലടയാള സെന്‍സറില്ല എന്നിവയാണ് പോരായ്മകള്‍. 


അഞ്ച് ഇഞ്ച് 1080x1920 പിക്സല്‍ ഫുള്‍ എച്ച്.ഡി സ്ക്രീന്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, ആറുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍, മൂന്ന് ജി.ബി റാം, 200 ജി.ബി ആക്കാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, 23 മെഗാപിക്സല്‍ പിന്‍കാമറ, 13 മെഗാപിക്സല്‍ മുന്‍കാമറ എന്നിവയാണ് എക്സ്പീരിയ Xന്‍െറ പ്രത്യേകതകള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.