4,990 രൂപയുടെ ‘പാനസോണിക് ടി 50’

പാനസോണിക് സ്വന്തം സെയില്‍ യൂസര്‍ ഇന്‍റര്‍ഫേസുമായി ആളെ കൈയിലെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമാക്കിയാണ് നിര്‍മാണം. പാനസോണിക് ടി 50 ആണ് സെയില്‍ യൂസര്‍ ഇന്‍റര്‍ഫേസുമായത്തെുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍. 4,990 രൂപയാണ് വില. മികച്ച ലോഞ്ചര്‍ സെറ്റിങ്ങുകളാണ് സെയില്‍ യുഐയുടെ സവിശേഷത.

ബാച്ച് അറേഞ്ചിങ്, ഫയല്‍ മാനേജര്‍, ഗസ്ചര്‍ കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളുണ്ട്. എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറയുമായും രണ്ട് മെഗാപിക്സല്‍ മുന്‍കാമറയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് ഈ യുഐ. അതിനാല്‍ പോസ്, ചൈല്‍ഡ്, വാട്ടര്‍മാര്‍ക്ക് അടക്കം ഒമ്പത് കാമറ മോഡുകളുണ്ട്. സൗജന്യ തീമുകളും സ്പെഷല്‍ ഇഫക്ടുകളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
480x854 പിക്സല്‍ റസലൂഷനുള്ള 4.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ഇരട്ട സിം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി ആക്കാവുന്ന  എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ത്രീജി, ബ്ളൂടൂത്ത്, വൈ ഫൈ, ജിപിഎസ്, 1600 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ഫോര്‍ജി കണക്ടിവിറ്റിയില്ളെന്നതാണ് പോരായ്മ. റോസ് ഗോള്‍ഡ്, ഷാപെയ്ന്‍ ഗോള്‍ഡ്, മിഡ്നൈറ്റ് ബ്ളൂ നിറങ്ങളില്‍ ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.