സ്മാര്‍ട്ട് ഫോണിന്‍െറ കരുത്തില്‍ ലെനോവയുടെ കുതിപ്പ്

മുംബൈ: എതാനും വര്‍ഷം മുമ്പുവരെ കമ്പ്യൂട്ടര്‍ ലാപ്ടോപ് നിര്‍മാതാക്കള്‍ എന്ന നിലയില്‍ അറിഞ്ഞിരുന്ന ലെനോവ ഇങ്ങനെപോയാല്‍ ഇനി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളെന്ന നിലയിലാവും അറിയപ്പെടുക. 8075 കോടി രൂപയുടേതാണ് ലെനോവയുടെ സ്മാര്‍ട്ട്ഫോണ്‍ വില്‍പനയെന്നാണ് സൈബര്‍ മീഡിയ റിസര്‍ച്ചിന്‍െറ വിലയിരുത്തല്‍. 
ഡിസംബര്‍ പാദത്തില്‍ ഇന്‍റക്സില്‍നിന്ന് ലെനോവ വിപണിയിലെ മൂന്നാം സ്ഥാനം തട്ടിയെടുത്തിരുന്നു. നിലവില്‍ 11.6 ശതമാനമാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ലെനോവയുടെ വിഹിതം. 2014ല്‍ ഇത് അഞ്ചുശതമാനത്തില്‍ താഴെയായിരുന്നു. പേഴ്സനല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ 22 ശതമാനമാണ് ലെനോവയുടെ വിഹിതം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.