കണ്ണിലുടക്കും മോട്ടോ ജി 4 പ്ളേ

ബ്രസീലിന് ശേഷം ഏറ്റവും വലിയ മോട്ടോ ജി ഫോണ്‍ വിപണി ഇന്ത്യയാണത്രെ. പലരും മടിച്ചുനിന്ന കാലത്ത് വിലക്കുറവിന്‍െറ വിപണി തന്ത്രങ്ങള്‍ മറ്റ് കമ്പനികളെ പഠിപ്പിച്ച മോട്ടോ ഇ എന്ന കൊച്ചുമിടുക്കന്‍ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരുന്നു. ആദ്യ തലമുറ മോട്ടോ ജിയും പലരും വാങ്ങിക്കൂട്ടി. മോട്ടറോളയുടെ മുന്തിയ മോഡലായ മോട്ടോ എക്സിനേക്കാള്‍ വില്‍പനയും ജിക്കാണ്. നല്ല പേര് മുതലെടുക്കാന്‍ ഇടവേളക്കുശേഷം മോട്ടറോള വീണ്ടുമിറങ്ങിയിരിക്കുകയാണ്. കീശ നിറയെ കാശില്ലാത്തവര്‍ക്കായി ലെനോവോയുടെ കീഴിലുള്ള മോട്ടറോള ഇറക്കുന്ന മോട്ടോ ജി വകഭേദമാണ് മോട്ടോ ജി 4 പ്ളേ.

720 x 1,280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 294 പിക്സല്‍ വ്യക്തത, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, രണ്ട് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 2800 എംഎഎച്ച് ബാറ്ററി, ഇരട്ട സിം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, 137 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. മോട്ടോ ജിയുടെ നാലാംതലമുറ ഫോണുകളായ മോട്ടോ ജി 4, മോട്ടോ ജി 4 പ്ളസ് എന്നിവ അടുത്തിടെ ഇന്ത്യയിലിറക്കിയിരുന്നു. മോട്ടോ ജി 4 പ്ളേ താമസിയാതെ അവതരിപ്പിക്കും. വില പിന്നീടേ അറിയാന്‍ കഴിയൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.