സി പരമ്പരയില്‍പെട്ട രണ്ടാമത്തെ സ്മാര്‍ട്ട്ഫോണുമായി സാംസങ് പരീക്ഷണത്തിനിറങ്ങി. ആദ്യം സാംസങ് ഗ്യാലക്സി സി 5 ആണ് ഇറക്കിയത്. ഇപ്പോള്‍ ഗ്യാലക്സി സി 7 ആണ് അവതരിപ്പിച്ചത്.
സി 5ന്‍െറ വലിപ്പം കൂടിയ വകഭേദമാണ് സി 7. ഹോംബട്ടണില്‍ വിരലടയാള സെന്‍സര്‍ ആണ് രണ്ടിന്‍െറയും പ്രധാന പ്രത്യേകത. രണ്ടിനും ലോഹശരീരമാണ്.
1080x1920 പിക്സല്‍ റസലൂഷനുള്ള 5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, ഹൈബ്രിഡ് ഡ്യുവല്‍ സിം കാര്‍ഡ് സ്ളോട്ട്, എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, നാല് ജി.ബി റാം, ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, കാര്‍ഡിട്ട് 128 ജി.ബി വരെ കൂട്ടാവുന്ന 32 അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജിപിഎസ്, എന്‍എഫ്സി, 3300 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 32 ജി.ബിക്ക് ഏകദേശം 26,600 രൂപയും 64 ജി.ബിക്ക് 28,600 രൂപയുമാണ് വില.
സാംസങ് ഗ്യാലക്സി സി 5
32 ജി.ബി, 64 ജി.ബി വകഭേദങ്ങളിലുള്ള സാംസങ് ഗ്യാലക്സി സി 5 ചൈനയില്‍ ജൂണ്‍ ആദ്യവാരം മുതല്‍ വാങ്ങാന്‍ കിട്ടും. മറ്റ് രാജ്യങ്ങളില്‍ എന്ന് പുറത്തിറങ്ങുമെന്ന് അറിയില്ല. ചൈനയില്‍ 1080x1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, രണ്ട് സിമ്മിലും ഹൈബ്രിഡ് സംവിധാനം, 1.5 ജിഗാഹെര്‍ട്സ് നാലുകോറും 1.2 ജിഗാഹെര്‍ട്സ് നാലുകോറും വീതമുള്ള എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍, നാല് ജി.ബി റാം, ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, കാര്‍ഡിട്ട് 128 ജി.ബി വരെ കൂട്ടാം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജിപിഎസ്, എന്‍എഫ്സി, ഫോര്‍ജിയില്‍ 237 മണിക്കൂര്‍ നില്‍ക്കുന്ന 2600 എംഎഎച്ച് ബാറ്ററി, 143 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 32 ജി.ബിക്ക് ഏകദേശം 22,500 രൂപയും 64 ജി.ബിക്ക് 24,600 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.