ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ‘സാംസങ് ഗ്യാലക്സി നോട്ട് സെവന്‍’ പിന്‍വലിഞ്ഞത് ആപ്പിളിന് എങ്ങനെ ഗുണകരമാകുമെന്ന് ഇന്നറിയാം. കാരണം സെപ്റ്റംബര്‍ ഏഴിനാണ് പുതിയ ഐഫോണ്‍ സെവന്‍ മണ്ണിലത്തെുന്നത്. നോട്ട് സെവന്‍െറ തിരോധാനത്തെതുടര്‍ന്ന് ആപ്പിള്‍ ഐഫോണ്‍ സെവന്‍ ഉല്‍പാദനം 10 ശതമാനം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ തീപിടിത്തം തെല്ളോന്നുമല്ല ആപ്പിളിന്‍െറ ആത്മവിശ്വാസം കൂട്ടിയത്. ഇത്തവണ ആളെ അമ്പരപ്പിക്കുന്ന വിശേഷങ്ങള്‍ ഒന്നുമുണ്ടാവില്ളെന്നും അത് പത്താംവാര്‍ഷികമായ 2017ലേക്ക് മാറ്റിവെച്ചിരിക്കുന്നതായുമാണ് അഭ്യൂഹങ്ങള്‍. 2007ലാണ് ആദ്യ ഐഫോണ്‍ അവതരിച്ചത്.
ഹെഡ്ഫോണ്‍ ജാക് ഒഴിവാക്കിയ ആദ്യ മോഡലാണിത്്. സെവന്‍ ഡിസ്പ്ളേയില്‍ ഐപാഡ് പ്രോയില്‍ കണ്ട ട്രൂടോണ്‍ ഡിസ്പ്ളേ സാങ്കേതികവിദ്യയുണ്ടാവുമത്രെ. 4.7 ഇഞ്ചില്‍ 750X1334 പിക്സലും അഞ്ചര ഇഞ്ചില്‍ 1920x1080 പിക്സലുമായിരിക്കും റസലൂഷന്‍. ചാര്‍ജിങ്ങിനും ഇയര്‍പോഡ് കുത്താനും യുഎസ്ബി ടൈപ്പ് സി ലൈറ്റ്നിങ് പോര്‍ട്ടുണ്ടാവും. ഹെഡ്ഫോണ്‍ ജാക് ഒഴിവാക്കിയ ആദ്യ മോഡലാണിത്്. 30 ശതമാനം ശേഷി കൂടിയ 2.45 ജിഗാഹെര്‍ട്സ് എ10 പ്രോസസര്‍, എം 10 മോഷന്‍ കോ പ്രോസസര്‍ എന്നിവയുണ്ട്. രണ്ട് ഇളം നിറത്തിലും രണ്ട് കടുമനിറത്തിലുമുള്ള നാല് എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഉണ്ടെന്നാണ് സൂചന. 5.5 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ സെവന്‍ പ്ളസിന് എസ്എല്‍ആര്‍ നിലവാരത്തിലുള്ള ഫോട്ടോകള്‍ക്ക് ഇരട്ട ലെന്‍സ് പിന്‍കാമറയുമുണ്ട്. 12 മെഗാപിക്സലാണ് കാമറ. മുന്നില്‍ അഞ്ച് മെഗാപിക്സല്‍ ഫേസ്ടൈം കാമറയായിരിക്കും. 4.7 ഇഞ്ചാണ് ഐഫോണ്‍ 7 സാദാ മോഡലിന്. അമര്‍ത്തിയും പതുക്കെയുമുള്ള വിരല്‍ സ്പര്‍ശം തിരിച്ചറിയുന്ന ഹോം ബട്ടണാണ്. വിരലടയാള സ്കാനറുമുണ്ടാവും. ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ് സംവിധാനവുമുണ്ടാവും. വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐഫോണിന്‍െറ ശേഷിയും കൂട്ടിയിട്ടുണ്ട്. വെള്ളം കയറാതിരിക്കാന്‍ സിം ട്രേ റബര്‍ പൊതിഞ്ഞിട്ടുണ്ട്.
ഐഫോണ്‍ 6 എസില്‍ ഇല്ലാതിരുന്നതാണ് 32 ജി.ബി പതിപ്പ്. സെവനിലെ കുറഞ്ഞ മോഡലിന് 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 ജി.ബിയുള്ള ഐഫോണ്‍ ഇത്തവണയോടെ അപ്രത്യക്ഷമാകും. 16, 64, 128 ജി.ബിക്ക് പകരം 32, 128, 256 ജി.ബി പതിപ്പുകളാവും. സെവന്‍ പ്ളസില്‍ മൂന്ന് ജി.ബിയും ഐഫോണ്‍ 7നില്‍ രണ്ട് ജി.ബിയുമായിരുക്കും റാം ശേഷി. സെവനില്‍ 1,960 എംഎഎച്ചും സെവന്‍ പ്ളസില്‍ 2,190 എംഎഎച്ച് ബാറ്ററിയുമാകും. ഐഒഎസ് 10 ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ വിശേഷം കാരണം ഐഫോണ്‍ 6 എസിനേക്കാള്‍ ബാറ്ററി കാര്യശേഷിയുണ്ടാവും. 256 ജി.ബി പതിപ്പില്‍ ഡാര്‍ക്ക് ബ്ളാക്, പിയാനോ ബ്ളാക് നിറങ്ങളുണ്ടാവും. ഗോള്‍ഡ്, റോസ് ഗോള്‍ഡ്, സില്‍വര്‍ എന്നിവയാണ് മറ്റ് നിറങ്ങള്‍. ചൈനയില്‍ ഐഫോണ്‍ സെവന്‍ 32 ജി.ബിക്ക് ഏകദേശം 53,012 രൂപ, 128 ജി.ബിക്ക് 71,069 രൂപയുമാകുമെന്നാണ് അഭ്യൂഹങ്ങള്‍. ഐഫോണ്‍ സെവന്‍ പ്ളസിന് 32 ജി.ബിക്ക് 61,064 രൂപ, 128 ജി.ബിക്ക് 79,071 രൂപയുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.