വിമാനങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് 7 പാടില്ല

സുരക്ഷയുടെ ഭാഗമായി വിമാനങ്ങളില്‍ യാത്രക്കാര്‍ സാംസങ് ഗാലക്സി നോട്ട് 7 ഉപയോഗിക്കരുതെന്ന് യു.എസ് വ്യോമയാന സുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കി.  
സാംസങ് ഗാലക്സി നോട്ട് 7 വിമാനത്തില്‍ വെച്ച് ചാര്‍ജ് ചെയ്യരുതെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍ജ് ചെയ്യുമ്പോള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. അസാധാരണമായ ഈ മുന്നറിയിപ്പ് സാംസങ് കമ്പനിക്ക് തലവേദനയായി മാറിയിട്ടുണ്ട്. 
നേരത്തേ ബാറ്ററി പ്രശ്നത്തെ തുടര്‍ന്ന് 10 രാജ്യങ്ങളില്‍നിന്ന് 25 ലക്ഷം ഗാലക്സി നോട്ട് 7 ഫോണുകള്‍ സാംസങ് വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ചാര്‍ജ് ചെയ്യുമ്പോള്‍ തീപിടിച്ച് ഫോണ്‍ പൊട്ടിത്തെറിക്കുന്നുവെന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. ചില അന്താരാഷ്ട്ര വിമാനക്കമ്പനികളും അവരുടെ വിമാനങ്ങളില്‍ ഗാലക്സി നോട്ട് 7 ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫോണ്‍ പുറത്തിറക്കി രണ്ടാഴ്ച കഴിയുമ്പോഴേക്കും പരാതികളുടെ പ്രവാഹമായിരുന്നു. കൊറിയന്‍ വിമാനങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ദക്ഷിണ കൊറിയന്‍ കമ്പനിയാണ് സാംസങ്. സാംസങ്ങിന്‍െറ മുഖ്യ എതിരാളിയായ ആപ്ള്‍ ഐഫോണ്‍ 7 പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു പ്രശ്നങ്ങളുമായി ഉപഭോക്താക്കളുടെ രംഗപ്രവേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.