ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും എത്രയും വേഗം അവ മാറ്റി വാങ്ങാനും സാംസങ് ഇലക്ട്രോണിക്സ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഫോണിന് തീപിടിച്ചതായി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണിത്. ഗാലക്സി നോട്ട് 7 തിരിച്ചുവിളിക്കുന്നതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു. വിമാന യാത്രയില്‍ ഈ ഫോണ്‍ ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ അധികൃതരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങളില്‍ ഗാലക്സി നോട്ട് 7 നിരോധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഫോണ്‍ എത്രയും വേഗം മാറ്റി വാങ്ങാനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
വിപണിയിലിറക്കി രണ്ടാഴ്ചക്കകമാണ് 25 ലക്ഷം ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ പിന്‍വലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്. ഒരു വിതരണ സ്ഥാപനം നല്‍കിയ ലിഥിയം ബാറ്ററിയുടെ തകരാര്‍ കാരണം ഫോണ്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.