ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആഘോഷത്തിന്‍െറ ആഴ്ചയാണിത്. പുതിയ മൂന്നു ഓപറേറ്റിങ് സിസ്റ്റങ്ങളാണ് ആപ്പിള്‍ പുറത്തിറക്കുന്നത്. പുതിയ മൊബൈല്‍ ഒ. എസ് ആയ iOS 10 നു പുറമേ വാച്ചിനും ടെലിവിഷനും കൂടി യഥാക്രമം watchOS 3 ,tvOS 10 എന്നിങ്ങനെ രണ്ടു ഒ.എസുകള്‍ കൂടി ആപ്പിള്‍ പുറത്തിറക്കി.
പുതിയ രൂപഘടന, കൂടുതല്‍ മെച്ചപ്പെട്ട പെഴ്സണല്‍ അസിസ്റ്റന്‍്റ് സിരി, കൂടുതല്‍ നല്ല യൂസര്‍ ഇന്‍്റര്‍ഫേസ് എന്നിവയൊക്കെയാണ് വാച്ചിലെ പുതുമകള്‍. ടിവിയിലാവട്ടെ കൂടുതല്‍ മികച്ച യുട്യൂബ് സെര്‍ച്ച്, സിരി, ഡാര്‍ക്ക് മോഡ്, എളുപ്പത്തില്‍ സൈന്‍ ഇന്‍ ചെയ്യനുള്ള സൗകര്യം എന്നിവയാണ് tvOS 10 കൊണ്ടുവരുന്ന പുതിയ പ്രത്യേകതകള്‍.
watchOS 3 ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതിനായി ഉപഭോക്താക്കള്‍ ഏറ്റവും പുതിയ iOS ഇന്‍സ്റ്റാള്‍ ചെയ്യണം. ആപ്പിള്‍ വാച്ചിലാകട്ടെ കുറഞ്ഞത് അമ്പതു ശതമാനം ചാര്‍ജ് ഉണ്ടായിരിക്കണം. അല്ളെങ്കില്‍ അപ്ഡേറ്റ് പൂര്‍ണമാകുന്നത് വരെ വാച്ച് ചാര്‍ജറില്‍ തന്നെ സൂക്ഷിക്കുക. വൈ ഫൈ വഴി ഐഫോണും സ്മാര്‍ട്ട് വാച്ചും തമ്മില്‍ കണക്റ്റ് ചെയ്താലും മതി.
അടുത്തതായി ഐഫോണിലെ ആപ്പിള്‍ വാച്ച് ആപ്ളിക്കേഷന്‍ തുറക്കുക. My Watch tab>General>Software update എന്നിങ്ങനെ തുടരുക. ഈ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാക്കിയുള്ള പ്രോസസ് അതില്‍ പറഞ്ഞിരിക്കും പ്രകാരം തുടര്‍ന്നാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ dedicated page ല്‍ നിന്നും കിട്ടും.
ടെലിവിഷന്‍ ഓ.എസായ tvOS 10 ഡൌണ്‍ലോഡ് ചെയ്യന്‍ Settings > System > Software Updates > Update Software on their Apple TV (4th Generation) ഇതാണ് വഴി. ഇതിനു ശേഷം തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യം. 2nd and 3rd ജനറേഷന്‍ ആപ്പിള്‍ ടിവി ആണെങ്കില്‍ Settings > General > Update Software ഇങ്ങനെ ചെയ്താലും മതിയാവും.
ലോഡിങ് സമയം വളരെ കുറവാണ് എന്നതാണ് watchOS 3യുടെ പ്രധാന മേന്മ. മുന്‍പത്തെ വേര്‍ഷനായ watchOS 2വിനെ അപേക്ഷിച്ച് ഇതിനു ഏഴിരട്ടി വേഗത കൂടുതലാണെന്ന് കമ്പനി അവകാശപ്പെടുന്നു. മേസേജുകള്‍ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന സ്മാര്‍ട്ട് റിപ്ലൈ സിസ്റ്റം ഇതിന്‍്റെ മറ്റൊരു പ്രത്യകേതയാണ്. സ്ക്രിബിള്‍ റിപൈ്ള ഓപ്ഷനും ഉണ്ട് ഈ വാച്ചില്‍.
അനലോഗ് ,ക്രോണോഗ്രാഫ്, ഡിജിറ്റല്‍ വേര്‍ഷനുകളില്‍ ലഭിക്കുന്ന വാച്ചിന്‍്റെ കൂടെ മിന്നി മൗസിന്‍്റെ രൂപത്തിലുള്ള വാച്ച് ഫേസും ലഭിക്കും. കൂടാതെ അടിയന്തിര ഘട്ടത്തില്‍ സഹായം നല്‍കുന്ന SOS സംവിധാനവും ഇതില്‍ ഉണ്ട്. അപകടഘട്ടങ്ങളില്‍ വശത്തെ കീ അമര്‍ത്തിപ്പിടിച്ചാല്‍ എമര്‍ജന്‍സി നമ്പരിലേയ്ക്ക് കോള്‍ പോകും. എമര്‍ജന്‍സി നമ്പരുകള്‍ ആയി നമുക്ക് ഇഷ്ടമുള്ള നമ്പരുകള്‍ സെറ്റ് ചെയ്യാം.
പുതിയ ആപ്ളിക്കേഷനുകളോട് കൂടിയാണ് tvOS എത്തുന്നത്. Sling, Fox Sports, Molotov തുടങ്ങിയ ആപ്പുകളും NBA 2K, Minecraft story mode മുതലായ ഗെയിമുകളും ഇതില്‍ ലഭ്യമാവും. നിര്‍ദേശങ്ങള്‍ നല്‍കാന്‍ സിരിയുടെ സഹായം തേടാം. ഐഫോണിന്‍്റെ ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ്പ് എന്നിവ ടിവി റിമോട്ടിനൊപ്പം ഉപയോഗിക്കാവുന്നതാണ്. വോയ്സ് കമാന്‍ഡുകള്‍ വഴി സിനിമകള്‍ സേര്‍ച്ച് ചെയ്യം. ലൈവ് ചാനലുകളും ഒപ്പം കാണാം.
സിംഗിള്‍ സൈന്‍ ഇന്‍ ഫീച്ചര്‍ വഴി വിവിധ ഡിവൈസുകളില്‍ ഒറ്റ ഐഡി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യനുള്ള സംവിധാനവും ആപ്പിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആപ്പുകള്‍ക്കും കൂടി ഒറ്റ പ്രാവശ്യം ലോഗിന്‍ ചെയ്താല്‍ മതിയാവും. ആപ്പിള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ ടിവിയിലും ഉപയോഗിക്കാം. ഈ വര്‍ഷം അവസാനത്തോടെ ഇത് ഉപഭോക്താക്കളുടെ വീടുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.