ന്യൂഡൽഹി: മോഹന വാഗ്ദാനങ്ങളുമായി മൊബൈൽ നെറ്റ്്വർക്ക് മേഖലയിലെത്തിയ ജിയോ സിമ്മിനെതിരെ പരാതി വ്യാപകമാവുന്നു. പ്രതിദിനം 10 കോടി കോളുകള്‍ തടസ്സപ്പെടുന്നുവെന്നാണ് പരാതി.
നെറ്റ്‌വര്‍ക്കുകള്‍ പങ്കുവെക്കുന്നതിനായി ആവശ്യമായ ഇന്‍റര്‍കണക്ഷന്‍ പോയിന്‍റുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കോളുകള്‍ തടസ്സപ്പെടുന്നത്. 4000 മുതൽ 5000 വരെയുള്ള ഇൻർകണക്ഷനുകളാണ് വേണ്ടത്. എന്നാൽ എയർടെൽ 2,000, വോഡഫോൺ 1500, ഐഡിയ 1600 ഇന്‍റർകണക്ഷൻ പോയിന്‍റുകൾ മാത്രമാണ് ലഭ്യമാക്കിയത്.
എന്നാൽ പരാതികൾ ഉടൻ പരിഹരിക്കുമെന്നാണ് ജിയോ അധികാരികൾ നൽകുന്ന വിശദീകരണം. ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, വോഡഫോൺ ഇന്ത്യ ഒാപ്പറേറ്ററുകളുമായി ഇന്‍റർകണക്ഷൻ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും ജിയോ ടീം അറിയിച്ചു.
കഴിഞ്ഞദിവസവും കാൾ തടസപ്പെടുന്ന പരാതികൾ ഉണ്ടായിരുന്നു. ഉടമ്പടിയില്‍ പറയുന്നതിനേക്കാള്‍ അധികം ഇന്‍റര്‍കണക്ഷന്‍ പോയിന്‍റുകള്‍ ജിയോക്കായി ഉടന്‍ അനുവദിക്കുമെന്ന് അന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന ഇന്റര്‍കണക്ഷന്‍ പോയിന്റുകളുടെ എണ്ണം ഇരു നെറ്റ്‌വര്‍ക്കുകള്‍ക്കിടയിലുമുള്ള സുതാര്യമായ പ്രവര്‍ത്തനത്തിന് വേണ്ടതിലും കുറവാണെന്ന് ജിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രായ് ഇടപ്പെട്ടപ്പോഴാണ് എയര്‍ടെല്‍ ഇന്‍റർണക്ഷന്‍ പോയിന്റുകള്‍ നല്‍കാന്‍ തയാറായത്. എന്നാല്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും ലൈസന്‍സ് നിബന്ധനപ്രകാരം കമ്പനി അത് സ്വയമേ ചെയ്യേണ്ടതായിരുന്നെന്നുമാണ് ജിയോയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.