മോസ്കോ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏര്‍പ്പെടുത്തിയ വാണിജ്യ നിരോധനത്തിനു പിന്നാലെ 5ജി സാങ്കേതിക വി ദ്യയുടെ വികസനത്തിനായി റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എം.ടി.എസും വാവെയ്യും തമ്മില്‍ ധാരണയിലെത്തി.
ചൈനയും റഷ്യയും തമ്മിെല ബന്ധം മുമ്പെങ്ങുമില്ലാത്ത അത്രയും ഉന്നതിയിലെത്തിയതായി റഷ്യന്‍ പ്രസിഡൻറ് വ്ല ാദിമിര്‍ പുടിന്‍ പറഞ്ഞുവെന്ന് ദേശീയ വാര്‍ത്താ സേവനമായ ടാസിനെ ഉദ്ധരിച്ച് ഐ.എ.എൻ.എസ് റിപ്പോര്‍ട്ട് ചെയ്തു.
5ജി സാങ്കേതിക വിദ്യാവികസനത്തിനായി 30 രാജ്യങ്ങളില്‍നിന്നായി 46 കരാറുകള്‍ ലഭിച്ചതായി വാവെയ് അറിയിച്ചു. ഒരുലക്ഷത്തിലധികം 5ജി ബേസ്സ്റ്റേഷനുകള് കയറ്റി അയച്ചെന്നും ഇതു ലോകത്തില്‍തന്നെ ഏറ്റവും കൂടിയ നിരക്കാണെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.എസ് 5ജി നെറ്റ്‌വർക്ക് ശൃംഖലയില്‍നിന്ന് വാവെയ്യെ ഒഴിവാക്കിയത്. മറ്റുരാജ്യങ്ങളും വാവെയ്യെ ബഹിഷ്കരിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു.
റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എം.ടി.എസിന് 5ജി നെറ്റ്‌വർക്ക് ഒരുക്കാനുള്ള കരാറിൽ വാവെയ് ഒപ്പുെവച്ചതോടെ യു.എസും ചൈനയും തമ്മിലെ വ്യാപാരയുദ്ധത്തിന് പുതിയ വഴിത്തിരിവായി. വാവെയ്യുടെ സാങ്കേതികവിദ്യകൾ ഇല്ലെങ്കിൽ യു.എസിലെ 5ജി വ്യാപനം ഏറെ വൈകുമെന്നു സിലിക്കൺ വാലി ആശങ്കപ്പെടുമ്പോഴാണ് 5ജിയിൽ റഷ്യയുടെ ഇടപെടൽ.
ഐ.ടി ഉൾപ്പെടെ സമസ്തമേഖലകളുടെയും വളർച്ചക്ക് നിർണായകമായ 5ജിയിൽ യു.എസ് ചൈനയുടെയും റഷ്യയുടെയും പിന്നിലാകുന്നതോടെ സിലിക്കൺ വാലി കേന്ദ്രീകരിച്ചുള്ള ഐ.ടി വ്യവസായം സമ്മർദത്തിലാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.