ന്യൂഡൽഹി: മൊബൈൽ ഗെയിം കളിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ തിരുവനന്തപുരം. മൊബൈൽ അനലറ്റിക്സ് കമ്പനിയായ ഒാപ്പൺ സിഗ്നൽ ഇന്ത്യയിലെ ഏറ്റവും വലിയ 50 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൊബൈൽ ഗെയിമർമാർ ഏറ്റവും കൂടുതൽ അഹമ്മദാബാദിലാണ്. മുംബൈയും വഡോദരയുമാണ് തൊട്ടുപിന്നിൽ. പഠനം നടത്തിയതിൽ അഹമ്മദാബാദും മുംബൈയും മാത്രമാണ് മഹാനഗരങ്ങൾ. വിലക്കുറവുള്ള മൊബൈൽ ഫോണുകളുടെ ലഭ്യത, സൗജന്യ ഡേറ്റ തുടങ്ങിയവ ടയർ രണ്ട്, ടയർ മൂന്ന്നഗരങ്ങളെ മുന്നോട്ടുകുതിക്കാൻ സഹായിച്ചതായും പറയുന്നു.
കോൾ ഒാഫ് ഡ്യൂട്ടി: മൊബൈൽ, പബ്ജി മൊബൈൽ, ക്ലാഷ് റോയൽ തുടങ്ങിയവയാണ് പഠനത്തിനായി തെരഞ്ഞെടുത്ത ഗെയിമുകൾ. 48 നഗരങ്ങളെയും 100 സ്േകാറിെൻറ അടിസ്ഥാനത്തിൽ തരംതിരിക്കുകയായിരുന്നു. അഹമ്മദാബാദ് 71.7 സ്േകാർ നേടി ഒന്നാമതായി. നവി മുംബൈ, വഡോദര എന്നീ നഗരങ്ങൾ 70.1, 69.8 എന്നീ സ്കോറുകൾ നേടി. 47.9 ആണ് തിരുവനന്തപുരത്തിെൻറ സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.