ന്യൂഡൽഹി: ആധാർ ഉപയോഗിച്ച് മൊബൈൽ ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ നടത്തുന്നതിന് ഭാരതി എയർടെലിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുനിക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.െഎ) നീക്കി. ആധാറുമായി ബന്ധപ്പെട്ട ഗുരുതരപ്രശ്നങ്ങൾ കമ്പനി പരിഹരിച്ചുവെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും അനുമതി നൽകിയത്.
എന്നാൽ, എയർടെൽ പേെമൻറ് ബാങ്കിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും. സിം ആധാറുമായി ബന്ധിപ്പിക്കുേമ്പാൾ ഉപഭോക്താക്കളറിയാതെ അവരുടെ പേരിൽ എയർടെൽ പേെമൻറ് ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും പാചകവാതക സബ്സിഡി ആ അക്കൗണ്ടിലേക്ക് പോയെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. എന്നാൽ, മാർച്ച് 31 വരെ ആധാർ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്താൻ താൽക്കാലിക അനുമതി നൽകിയിരുന്നു. ഇൗ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് പൂർണമായും നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.