മൂംബൈ: െഎഫോൺ 7 തവണവ്യവസ്ഥകളിൽ സ്വന്തമാക്കാനുള്ള പുത്തൻ ഒാഫറുമായി എയർടെൽ രംഗത്ത്. ഡൗൺപേയ്മെൻറ് ആയി 19,999 രുപയോ 30,792 നൽകുന്നവർക്കാണ് െഎഫോൺ ലഭിക്കുക. ഇതിനോടപ്പം എയർടെല്ലുമായി ഒരു വർഷത്തെ കരാറുമുണ്ടാകും.
ആദ്യഘട്ടത്തിൽ കർണാടകയിലും നോയിഡയിലുമാണ് ഒാഫർ ലഭ്യമാകുക. പുതിയ ഒാഫറിനോടുള്ള ജനങ്ങളുടെ പ്രതികരണമറിഞ്ഞ ശേഷം ഒാഫർ ഇന്ത്യ മുഴുവനും വ്യാപിപ്പിക്കുമെന്ന് എയർടെൽ അറിയിച്ചു.
ഡൗൺപേയ്മെൻറന് പുറമെ 1999രുപയോ.2499, 2999 രുപയോ പ്രതിമാസം നൽകുകയും വേണം. എല്ലാ പ്ളാനിനൊപ്പവും അൺലിമിറ്റഡ് സംസാരസമയം എയർടെൽ നൽകുന്നുണ്ട്. 1999രൂപയുടെ പ്ളാനിനൊപ്പം 5 ജീ.ബി ഡാറ്റയും മറ്റു പ്ളാനുകൾക്ക് യഥാക്രമം 10,15 ജീ.ബി ഡാറ്റയും ലഭ്യമാകും.
കാലവധി കഴിയുേമ്പാൾ എയർടെല്ലിെൻറ നിബന്ധനകൾക്ക്വിധേയമായി െഎഫോൺ തിരിച്ചു നൽകുന്നവർക്ക് എയർടെൽ അപ്ഗ്രഡ് ചെയ്ത പുതിയ ഫോൺ ലഭ്യമാക്കും. െഎഫോൺ സ്ഥിരമായി വേണ്ടവർ 24000 രൂപ അധികമായി നൽകിയാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.