7,777 രൂപയുടെ ഡൗൺപേയ്​മെൻറിൽ ​െഎഫോൺ 7നുമായി എയർടെൽ

ആപ്പിൾ ​െഎഫോൺ 7​​െൻറ 32 ജി.ബി മോഡൽ 7,777 രൂപക്ക്​ ലഭ്യമാക്കി എയർടെൽ. പുതുതായി ആരംഭിച്ച ഒാൺലൈൻ സ്​റ്റോർ വഴിയാണ്​ എയർടെല്ലി​​െൻറ ഒാഫർ ലഭ്യമാകുക. 7,777 രൂപ ഡൗൺപേയ്​മ​െൻറ്​ നൽകുന്ന​തൊടൊപ്പം 2499 രൂപയുടെ എയർടെൽ പോസ്​റ്റ്​പെയ്​ഡ്  പ്ലാൻ കൂടി എടുക്കുന്നവർക്കാണ്​ ​െഎഫോൺ സ്വന്തമാക്കാൻ സാധിക്കുക. 

30 ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളാണ്​ എയർടെല്ലി​​െൻറ 2499 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നത്​. ഫോണി​​െൻറ കേടുപാടുകൾ സംരക്ഷിക്കുന്നതിനുള്ള എയർടെൽ സെക്യുർ പാക്കേജും ഒപ്പം സൈബർ സുരക്ഷയും 2499 രൂപയുടെ പ്ലാനിൽ ലഭ്യമാകും. 32 മാസത്തേക്ക് പുതിയ പ്ലാൻ ​ ​െഎഫോൺ ഡൗൺപേയ്​മ​െൻറിൽ വാങ്ങുന്നവർ നിർബന്ധമായും എടുക്കണം.

​െഎഫോൺ 7നെ കൂടാതെ ഡ്യുവൽ കാമറ സൗകര്യമുള്ള ​െഎഫോൺ 7 പ്ലസ്​ സ്​മാർട്ട്​ ഫോണും എയർടെൽ സ്​റ്റോറിൽ നിന്ന്​  നിന്ന്​ ലഭ്യമാണ്​. ​െഎഫോൺ 7 പ്ലസ്​ 32 ജി.ബി മോഡലിന്​ 17,300 രൂപയുടെ ഡൗൺപേയ്​മ​െൻറിലാണ്​ ലഭ്യമാകുക. 128 ജി.ബി.യുടെ മോഡൽ 26,900 രൂപയുടെ ഡൗൺപേയ്​മ​െൻറിലാണ്​ ലഭ്യമാവുക.
 

Tags:    
News Summary - Airtel's Does A Jio: Get iPhone 7 At Rs. 7,777 Down Payment-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.