ആൻഡ്രോയിഡ്​ നൂഗട്ട്​ ഡിസംബർ 6ന്​

ന്യൂയോർക്ക്​: ആൻഡ്രോയിഡി​െൻറ പുതിയ ഒാപ്പറേറ്റിങ്​ സിസ്​റ്റം നൂഗട്ട്​ ഡിസംബർ ആറിന്​ നെക്​സസിൽ ഗൂഗിൾ അവതരിപ്പിക്കും. മറ്റ്​ മൊബൈൽ ഫോണുകളിൽ ​​​ഒാപ്പറേറ്റിങ്​ സിസ്​റ്റം അവതരിപ്പിക്കുന്നതിന്​ മുന്നോടിയായാണ്​ നെക്​സസ്​ സീരിസിൽ പുതിയ 7.1.1 നൂഗട്ട്​ ഡിസംബറിൽ അവതരിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്​. എകദേശം 650 എം.ബിയാണ്​ പുതിയ അപ്​ഡേറ്റിനായി മൊബൈലിൽ ആവശ്യമായി വരുന്ന സ്​ഥലം. ഡിസംബറിൽ തന്നെ മറ്റു മൊബൈലുകളിലും പുതിയ ഒാപ്പറേറ്റിങ്​ സിസ്​റ്റം ലഭ്യമാകും.

നെക്​സസ്​ ഉപഭോക്​താക്കളോട്​ ഫോൺ അപ്​ഡേറ്റ്​ ചെയ്യു​േമ്പാൾ ഫോൺ ഫുൾ ചാർജിലാണെന്ന്​ ഉറപ്പ്​ വരുത്താൻ ഗൂഗിൾ നിർദേശിച്ചിട്ടുണ്ട്​. എന്നാൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10,000 ഫോണുകൾക്കാവും പുതിയ അപ്​ഡേറ്റ്​ ലഭ്യമാവുക. പുഷ്​ മെസേജുകളിലുടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ ഗൂഗിൾ വിവരം നൽകും.

Tags:    
News Summary - Android 7.1.1 Nougat update to roll out for Nexus devices on December 6: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.