കാലിഫോർണിയ: പുതുവർഷത്തിൽ ആപ്പിൾ െഎഫോൺ ഉൽപാദനം കുറക്കാൻ നീക്കം. 2017 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ െഎഫോൺ ഉൽപ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോർട്ട്.
യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസർച്ച് സ്ഥാപനം ഫ്ലൂരിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ െഎഫോണിെൻറയും െഎപാഡിെൻറയും വിൽപനയിൽ 44 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഇതാദ്യമായല്ല ആപ്പിൾ െഎഫോണിെൻറ ഉൽപാദനം കുറക്കുന്നത്. 2016 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ െഎഫോണുകളുടെ ഉൽപ്പാദനം 30 ശതമാനം കുറച്ചിരുന്നു.
2017ൽ ബംഗ്ളൂരുവിൽ െഎഫോണിെൻ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ. ഇന്ത്യയിൽ െഎഫോണിെൻറ നിർമാണം ആരംഭിച്ചാൽ ഫോണുകളുടെ നിർമാണം കുറയുന്നതിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.