മുംബൈ: ആപ്പിളിെൻറ സോഫ്റ്റ്വെയറായ െഎ.ഒ.എസിെൻറ പരിഷ്കരിച്ച പതിപ്പിൽ ഇന്ത്യക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. എസ്.ഒ.എസ് ബട്ടണാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിൽ ഒാേട്ടാമാറ്റികായി സേവ് ചെയ്തിരിക്കുന്ന 112 നമ്പറുകളിലേക്ക് അവശ്യഘട്ടങ്ങളിൽ പെെട്ടന്ന് വിളിക്കാൻ സഹായിക്കുന്ന സംവിധാനമാണ് എസ്.ഒ.എസ്. രാജ്യത്തെ െഎഫോണുകളിൽ ഇനി മുതൽ ഇൗ സംവിധാനം ലഭ്യമാകും.
എസ്.ഒ.എസ് സംവിധാനം ലഭ്യമാകണമെങ്കിൽ ഫോൺ അപ്ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്സിൽ പോയി ജനറൽ മെനുവിൽ മാറ്റം വരുത്തണം. എതൊക്കെ നമ്പറുകളാണ് ഇത്തരത്തിൽ ഉൾപ്പെടുത്തുകയെന്ന് ജനുവരിയിൽ മാത്രമേ അറിയാൻ സാധിക്കു. ഇൗ സംവിധാനം ഫോൺ ഉപഭോക്താകൾക്ക് ആവശ്യമായ തരത്തിൽ മാറ്റം വരുത്താം. ഉദാഹരണമായി പവർ ബട്ടൺ ടാപ് ചെയ്യുന്ന സമയത്ത് എമർജൻസി നമ്പറിലേക്ക് കോൾ പോകുന്ന വിധത്തിൽ സംവിധാനം ക്രമീകരിക്കാം.
ഇതിനൊടപ്പം തന്നെ നൂറോളം പുതിയ ഇമോജികളും പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫോേട്ടാകൾ ഗ്രൂപ്പിങ് ചെയ്യാനുള്ള സംവിധാനം. മ്യൂസിക് ആപ്പിലും മെസേജുകളിലുമുള്ള മാറ്റങ്ങൾ എന്നിവയെല്ലാമാണ് പുതിയ െഎ.ഒ.എസിലെ മറ്റ് പ്രധാന പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.