മുംബൈ: െഎഫോൺ 6 വെറും 6,990 രൂപക്ക് ലഭ്യമാകുന്ന ഒാഫർ ഫ്ലിപ്പ്കാർട്ട് അവതരിപ്പിച്ചു. മൊബൈൽ ഫോൺ എക്സേഞ്ച് ഒാഫറിലൂടെയാണ് കുറഞ്ഞ വിലക്ക് െഎഫോൺ സ്വന്തമാക്കാൻ സാധിക്കുക.
നിലവിൽ 31,990 രൂപയാണ് ഫോണിന്‍റെ ഫ്ലിപ്കാർട്ടിലെ വില. ഇതിൽ ഫ്ലിപ്കാർട്ടിെൻറ 5000 രൂപയുടെ ഡിസ്കൗണ്ടും ഉൾപ്പെടും. ഇതുകൂടാതെയാണ് പുതിയൊരു ഓഫർ ഫ്ലിപ്പ് കാർട്ട് മുന്നോട്ടു വെച്ചിരിക്കുന്നത്. പഴയ മൊബൈൽ ഫോൺ എക്സേഞ്ച് ചെയ്യുന്നവർക്ക് 22,000 രൂപ വരെ ലഭിക്കുന്ന ഓഫറാണത്. ഇതു കൂടി ചേരുേമ്പാഴാണ് െഎഫോൺ 6,990 രൂപക്ക് ഉപഭോക്താവിന് ലഭ്യമാവുക. ഇതോടൊപ്പം ആക്സിസ് ബാങ്കിെൻറ ക്രെഡിറ്റ് കാർഡിന് പ്രത്യേക ഡിസ്കൗണ്ടും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.
2014ലാണ് ഐഫോൺ 6 വിപണിയിലെത്തിയത് 4.7 ഇഞ്ചാണ് ഫോണിെൻറ ഡിസ്പ്ലേ. 1334x750 പിക്സൽ ആണ് ഡിസ്പ്ലേ റെസലൂഷൻ. ആപ്പിളിെൻറ A8 ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്. 1 ജിബി റാമുള്ള ഫോണിന് 16/64/128 ജിബി ഇേൻറണൽ സ്റ്റോറേജുമുണ്ട്.
എട്ട് മെഗാപിക്സലാണ് ഫോണിെൻറ കാമറ. ഫേസ് ഡിറ്റക്ഷൻ, ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷ് എന്നീ സംവിധാനങ്ങളും കാമറയിലുണ്ട്. മുൻ കാമറ 1.2 മെഗാപിക്സലിെൻറതാണ്. നീക്കം ചെയ്യാൻ കഴിയാത്ത 1810mAhെൻറ ബാറ്ററിയാണ് െഎഫോൺ 6നുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.