കാലിഫോർണിയ: ആപ്പിളിെൻറ പുതിയ ഫോണുകളായ െഎഫോൺ 7നും, 7 പ്ളസും ഇനി തൂെവള്ള നിറത്തിലും ലഭ്യമാവും. െജറ്റ് വെറ്റ് കളറിലുള്ള ഫോണാണ് ആപ്പിൾ വൈകാതെ വിപണിയിലിറക്കുക. നേരത്തെ ജെറ്റ് ബ്ളാക്ക് കളറിലുള്ള ഫോണുകൾ ആപ്പിൾ വിപണിയിലെത്തിച്ചിരുന്നു. ഇൗ മോഡലിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. ആപ്പിളിനെ ഉദ്ധരിച്ച് ജാപ്പനീസ് ടെക്നോളജി ബ്ളോഗാണ് ഇക്കാര്യം പുറത്ത് വിട്ടത്.
സ്പേസ് ഗ്രേ കളറിനു പകരം പുതിയ ജെറ്റ്- ബ്ളാക്ക് കളർ ആപ്പിൾ െഎഫോണുകളിൽ ഇൗ വർഷം അവതരിപ്പിച്ചിരുന്നു. എന്നാൽ ജെറ്റ് ബ്ളാക്ക് കളർ ഉയർന്ന മോഡലുകളിൽ(128 ജീ.ബി, 256 ജീ.ബി) മാത്രമേ ലഭ്യമായിരുന്നുള്ളു. ജെറ്റ് ബ്ളാക്ക് കളർ കാഴ്ചക്ക് മികച്ചതാണെങ്കിലും സ്ക്രാച്ചാകനുള്ള സാധ്യയുള്ളതായും പറയപ്പെടുന്നു.
കുറെ വർഷങ്ങളായി ആപ്പിൾ പുതിയ നിറങ്ങൾ തങ്ങളുടെ ഫോൺ നിരയിൽ പരീക്ഷിക്കുന്നുണ്ട്. െഎഫോൺ 5sലും, 6sലും പുതിയ സ്വർണനിറം ആപ്പിൾ പരീക്ഷിച്ചിരുന്നു. ഇതിെൻറ തുടർച്ച തന്നെയാണ് 7നിലെ പുതിയ പരീക്ഷണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.