ആമസോണും ഫ്ലിപ്കാർട്ടും വൻ ഒാഫർ പ്രഖ്യാപിച്ചതിന് പിന്നാലെ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഒാഫറുകളുമായി പേടിഎമ്മും. ആപ്പിൾ െഎഫോൺ, ഗൂഗിൾ പിക്സൽ, സാംസങ് ഗാലക്സി എസ്7 എന്നീ മോഡലുകളാണ് വിലക്കുറവിൽ ലഭ്യമാകുക. 60,000 രൂപ വില വരുന്നത് െഎഫോൺ 7ൻ 32 ജി.ബി മോഡലിന് 45,000 രൂപക്കാണ് വിൽക്കുന്നത് ഇതിെൻറ 128 ജി.ബി മോഡൽ 17,000 രൂപ കിഴിവോടെ 53,000 രൂപക്കാണ് ലഭ്യമാക്കുന്നത്. െഎഫോൺ 7 പ്ലസ് 32 ജിബി മോഡലിന് 58,000 രൂപയും 128 ജി.ബി മോഡലിന് 66,000 രൂപയുമാണ് വില.
57,000 രൂപ വില വരുന്ന ഗൂഗിൾ പിക്സൽ 40,399 രൂപക്ക് നൽകുേമ്പാൾ 128 ജി.ബി മോഡൽ 50,490 രൂപക്കും നൽകും. ഗൂഗിളിെൻറ പിക്സൽ എക്സ്.എൽ മോഡലിനും കിഴിവ് നൽകുന്നുണ്ട്. സാംസങ് ഗാലക്സ് എസ്.7ന് 8,600 രൂപയുടെ കുറവ് നൽകി 43,400 രൂപക്കാണ് വിൽക്കുന്നത്. 60,000 രൂപയുണ്ടായിരുന്ന ഗാലക്സ് എസ്7 എഡ്ജിന് 49,300 രൂപയാണ് നിലവിലെ വില.
ജി.എസ്.ടി വരുന്നതിന് മുന്നോടിയായി പല ഉൽപ്പന്നങ്ങൾക്കും കിടിലൻ ഒാഫറുകൾ പേടിഎം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട്ഫോണുകൾക്കും കിഴിവ് നൽകിയിരുന്നത്. െഎഫോൺ 6 മൊബൈൽ ഫോണിന് ഫ്ലിപ്കാർട്ട് നേരത്തെ ഒാഫറുകൾ പ്രഖ്യാപിച്ചിരുന്നു. ആമസോണും സമാനമായ രീതിയിൽ ഫോണുകൾക്ക് കിഴിവ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.