സിംഗപ്പൂർ സിറ്റി: ഇന്ത്യക്കാർക്ക് െഎഫോണിനോടുള്ള ആവേശം എത്രത്തോളമുണ്ട്? മകൾക്ക് വിവാഹ സമ്മാനമായി െഎഫോൺ 8 പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിംഗപ്പൂരിലേക്ക് പറന്നാണ് പിതാവ് ആ ആഗ്രഹം പൂർത്തീകരിച്ച് കൊടുത്തത്. െഎ ഫോൺ സ്വന്തമാക്കാൻ സിംഗപ്പൂരിലേക്ക് പറന്ന അമിൻ അഹ്മദ് ദോലിയ എന്ന ഇന്ത്യൻ വ്യാപാരിയെക്കുറിച്ച് സിംഗപ്പൂരിലെ ‘ദി സ്ട്രൈറ്റ് ടൈംസാണ്’ റിപ്പോർട്ട് ചെയ്തത്.
അമീൻ അഹ്മദ് ദോഹ്ലിയ എന്ന 43 കാരൻ, വ്യാഴാഴ്്ച വൈകീട്ട് ഏഴിനാണ് സിംഗപ്പൂരിൽ എത്തുന്നത്. െഎ ഫോൺ ഷോറൂമിനു മുന്നിൽ പുലർെച്ച വരെ ക്യൂനിന്ന അമീൻ ഷോപ്പു തുറന്ന ഉടനെത്തന്നെ ഫോൺ സ്വന്തമാക്കുകയും ചെയ്തു. വിദേശികളടക്കം 200ഒാളം പേരാണ് രാവിലെ എട്ടുമണിയോടെ ഷോപ്പ് തുറന്നപ്പോൾ ക്യൂവിലുണ്ടായിരുന്നത്.
ആപ്പിൾ അവസാനമായി പുറത്തിറക്കിയ െഎഫോൺ 8, െഎ ഫോൺ 8 പ്ലസ്, െഎഫോൺ x എന്നിവ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരത്തിൽ ക്യൂവിൽ നിൽക്കുന്നതെന്ന് അമീൻ അഹ്മദ് ദോലിയ ദി സ്ട്രൈറ്റ് ടൈംസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.