ഇന്ത്യയിൽ ആപ്പിൾ െഎഫോണുകളുടെ വില കൂട്ടുന്നു. കേന്ദ്ര സർക്കാർ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനം വർധിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി വില വർധിപ്പിച്ചത്. ഫോണുകൾ രാജ്യത്ത് തന്നെ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് വിദേശ നിർമിത മോഡലുകളുടെ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചത്.
രാജ്യത്ത് തന്നെ നിർമിക്കുന്ന െഎഫോൺ എസ്.ഇ ഒഴിച്ചുള്ള മോഡലുകൾക്ക് 2.5ശതമാനം മുതൽ മൂന്ന് ശതമാനം വരെ വില വർധിപ്പിച്ചു. എസ്.ഇ 32 ജി.ബി മോഡലിന് 26,000 128 ജി.ബിക്ക് 35,000 രൂപയുമാണ്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി െഎ ഫോണുകളുടെ വില വർധിപ്പിക്കുന്നത് രണ്ടാം തവണയാണ്.
െഎഫോൺ 8 മോഡലിൽ 64 ജി.ബി വാരിയൻറിന് 66,120 രൂപയിൽ നിന്നും 67,940 ആയി വർധിച്ചു. 256 ജി.ബിക്ക് 79,420 രൂപയിൽ നിന്നും 81,500 ഉം നൽകേണ്ടി വരും. ആപിളിെൻറ ഏറ്റവും വില കൂടിയ മോഡലായ െഎഫോൺ എക്സിെൻറ 64 ജി.ബി വാരിയൻറിെൻറ വില 92,430ൽ നിന്നും 95,390 ആയി കൂടി. 128 ജി.ബി മോഡലിന് 1,05,720 ൽ നിന്നും 1,08,930 ആയും വില വർധിച്ചു.
ആപിൾ വാച്ചുകൾക്കും വില കൂടിയിട്ടുണ്ട്. ഇന്നു മുതൽ വില വർധന നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.