മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച മൊബൈൽ ഫോൺ ബ്രാൻറായി ആപ്പിളിനെ തെരഞ്ഞെടുത്തു. ബ്ളുബൈറ്റസ് എന്ന പബ്ളിക് റിലേഷൻ എജൻസിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ആപ്പിളിന് പിന്നിൽ സാംസങാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. നോട്ട് 7െൻറ പരാജയമാണ് സാംസങ്ങ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണം. ഇന്ത്യൻ കമ്പനി മൈക്രോമാക്സാണ് മൂന്നാം സ്ഥാനത്ത്. ഷവോമി, നോക്കിയ എന്നീ ബ്രാൻറുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
12 രാജ്യങ്ങളിൽ നിന്നുള്ള 72 മൊബൈൽ ബ്രാൻറുകളിലാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 29 ബ്രാൻറുകൾ ഇന്ത്യൻ ബ്രാൻറുകളാണ്. 15 എണ്ണം ചൈനയിൽ നിന്നും 8 എണ്ണം അമേരിക്കയിൽ നിന്നും തെരഞ്ഞെടുത്തു. ലെനോവ, ഹ്യുവായ്, മോട്ടറോള എന്നിവയാണ് ആറും, എഴും, എട്ടും സ്ഥാനങ്ങളിൽ. എൽജിയും ഇൻറകസും ഒമ്പതും, പത്തും സ്ഥാനത്തെത്തി.
മൊബൈൽ കമ്പനികളുടെ പ്രശ്സതിയും ഉപഭോക്താവിെൻറയും മാധ്യമങ്ങളുടേയും അഭിപ്രായം കൂടി പരിഗണിച്ച് ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള പത്രങ്ങളുടെയും മാസികകളുടെയും സഹായത്തോടെ നവംബർ 1 2015 മുതൽ ഒക്ടോബർ 31 2016 വരെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലാണ് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.