ആപ്പിൾ ​സ്​റ്റാറിലെ നോക്കിയ ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു

കാലിഫോർണിയ: പേറ്റൻറ്​ യുദ്ധം കടുപ്പിക്കുന്നുവെന്ന സൂചനകൾ നൽകി ആപ്പിൾ നോക്കിയ ഉൽപ്പന്നങ്ങൾ അവരുടെ സ്​റ്റോറുകളിൽ നിന്ന്​ പിൻവലിക്കുന്നു. നോക്കിയയുടെ ഉടമസ്​ഥതയിലുള്ള ചില കമ്പനികളുടെ ഉൽപ്പന്നങ്ങൾ നേരത്തെ ആപ്പിൾ സ്​റ്റോർ വഴി വിറ്റിരുന്നു. ഇതാണ്​ ഇപ്പോൾ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്​.

നേരത്തെ ടെക്​സാസിലെ കോടതിയിൽ ആപ്പിൾ തങ്ങൾക്ക്​ ലഭിച്ച ​േപറ്റൻറുകൾ ഉപയോഗിച്ച്​ ഫോൺ നിർമ്മിച്ചതായി ​ നോക്കിയ കേസ്​ നൽകിയിരിക്കുന്നു​. 40 ​േപറ്റൻറുകൾ ഇത്തരത്തിൽ ആപ്പിൾ ഉപയോഗിച്ചെന്നാണ്​ നോക്കിയയുടെ അവകാശവാദം.

വർഷങ്ങൾക്ക്​ മുമ്പ്​ ആപ്പിളും സാംസങ്ങും തമ്മിലും സമാനമായ പേറ്റൻറ്​ കേസ്​ ഉണ്ടാവുകയും വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലേക്ക്​ അത്​ നയിക്കുകയും ചെയ്​തിരുന്നു. ഇതിന്​ സമാനമായ പേറ്റൻറ്​ യുദ്ധത്തി​േലക്കാണ്​ നോക്കിയയും ആപ്പിളും നീങ്ങുന്ന​െതന്നാണ്​ സൂചന.

Tags:    
News Summary - Apple removes products from store amid patent war with Nokia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.