മുംബൈ: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആപ്പിൾ മൊബൈൽ ഫോണുകളുടെ വിൽപ്പനയിൽ വൻ വർധന. പലരും പഴയ നോട്ടുകൾ ഉപയോഗിച്ച് െഎ ഫോൺ വാങ്ങിയതായാണ് വിൽപ്പന ഉയരാൻ കാരണം.
ഇൗ വിൽപനയെല്ലാം പഴയ തിയ്യതികളിലുള്ള ബില്ലുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.
നോട്ടു പിൻവലിക്കൽ തീരുമാനം പുറത്ത് വന്ന നവംബർ 8 മുതൽ 11 വരെയുള്ള കാലയളവിൽ ഒരു ലക്ഷം െഎ ഫോണുകളാണ് രാജ്യത്താകമാനം വിറ്റഴിഞ്ഞത്. നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതോടു കൂടി പല ആളുകളും ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങി കൂട്ടാൻ തുടങ്ങി ഇതാണ് ആപ്പിളിനും ഗുണകരമായത്.
നവംബർ 8ന് അർധരാത്രി കൂടുതൽ ആളുകൾ െഎ േഫാൺ വാങ്ങാൻ എത്തിയതായി ഡൽഹിയിയിലെ സെൽഫോൺ ഉടമ പറഞ്ഞു. നവംബറിൽ ആപ്പിളിെൻറ വിൽപ്പന 20 മുതൽ 30 ശതമാനം വരെ ഉയർന്നതായി കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.