അനിമോജി ആപ്പിൾ മോഷ്​ടിച്ചതോ​? വിവാദം കോടതി കയറുന്നു

വാഷിങ്​ടൺ: തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ആപ്പിൾ xൽ രസകരമായ ഒരു ടെക്​നോളജിയായി കമ്പനി അവതരിപ്പിച്ചത്​ അനിമോജിയായിരുന്നു.  ട്രൂഡെപ്​ത്​ കാമറ ഉപയോഗിച്ച്​ ഉപയോക്​താവി​​​െൻറ ഫോ​േട്ടാ എടുത്ത്​ അപ്പോഴത്തെ മുഖഭാവം  അനിമോജിയായി കൂട്ടുകാർക്ക്​ നൽകുന്നതാണ്​ ആപ്പിളി​​​െൻറ പുതിയ ഫീച്ചർ. എന്നാൽ x പുറ​ത്തിറങ്ങുന്നതിന്​ മുമ്പ്​ തന്നെ അനിമോജി ഫീച്ചർ കോടതി കയറിയിരിക്കുകയാണ്​. 

അനിമോജി എന്ന പേര്​ തങ്ങൾ രജിസ്​റ്റർ ചെയ്​തതാണെന്ന്​ ചൂണ്ടിക്കാട്ടി ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമോൺസ്​റ്റർ എന്ന കമ്പനിയാണ്​ കേസ്​ നൽകിയിരിക്കുന്നത്​. ബുധനാഴ്​ച യു.എസ്​ ഫെഡറൽ കോടതിയിൽ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചു. 2014 മുതൽ ഇമോൺസ്​റ്ററി​​​െൻറ ഉടമസ്ഥതയിലുള്ള അനിമോജി എന്ന ആപ്​ ​െഎ.ഒ.എസ്​ സ്​റ്റോറിലുണ്ട്​. ഇമോജികൾ ജിഫ്​ ചിത്രങ്ങളാക്കി മാറ്റുന്നതിനാണ്​ ആപ്​. 

ആപ്പിൾ ബോധപൂർവം തങ്ങൾക്ക്​ കിട്ടിയ പേറ്റൻറിൽ കടന്നുകയറ്റം നടത്തിയെന്നാണ്​ പരാതിക്കാർ പറയുന്നത്​. ഒരു പേരു സൃഷ്​ടിക്കാതെ ആപ്​ ​സ്​റ്റോറിലെ ആപുകളുടെ പേര്​ അടിച്ച്​ മാറ്റുകയാണ്​ ആപ്പിൾ ചെയ്​തിരിക്കുന്നത ്​ഇമോൺസ്​റ്റാർ ആരോപിക്കുന്നു.​

Tags:    
News Summary - Apple sued by Japanese company that owns Animoji trademark-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.