അറിഞ്ഞതൊന്നുമല്ല അസൂസ് എന്ന് ഈ ഫോണ്‍ പറയും

അടുത്ത തലമുറ സെന്‍ഫോണ്‍ 4 പരമ്പരയുമായി തയ്വാന്‍ കമ്പനി അസൂസ് മേയിലത്തെുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 15.5 ദശലക്ഷം ഫോണുകള്‍ വിറ്റ കമ്പനി ഈവര്‍ഷം 20 ദശലക്ഷം എണ്ണം വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. 5000 എം.എ.എച്ച് ബാറ്ററിയും ഇരട്ട 12 മെഗാപിക്സല്‍ പിന്‍കാമറയുമുള്ള സെന്‍ഫോണ്‍ ത്രീ സൂം, പ്രതീതി യാഥാര്‍ഥ്യത്തിന്‍െറ വിസ്മയ ലോകത്തെ ചെറു സ്ക്രീനില്‍ ഒതുക്കുന്ന സെന്‍ഫോണ്‍ എ.ആര്‍ എന്നീ ഫോണുകള്‍ ഫെബ്രുവരില്‍ വിപണിയിലത്തെും. 

ഗൂഗ്ളിന്‍െറ ഓഗ്മെന്‍റഡ് റിയാലിറ്റി പദ്ധതിയായ ടാംഗോ, വിര്‍ച്വല്‍ റിയാലിറ്റി സോഫ്റ്റ്വെയര്‍ ആയ ഡേ ഡ്രീം എന്നിവയെ പിന്തുണക്കുന്നതാണ് എട്ട് ജി.ബി റാമുള്ള അസൂസിന്‍െറ ‘സെന്‍ഫോണ്‍ എ.ആര്‍’ (ZenFone AR).  മുന്നിലെ ഹോം ബട്ടണിലാണ് വിരലടയാള സ്കാനര്‍. 1440x2560 പിക്സല്‍ സൂപ്പര്‍ അമോലെഡ് ക്വാഡ് എച്ച്.ഡി റസലൂഷനുള്ള 5.7 ഇഞ്ച് സ്ക്രീനാണ് മുന്നിലെ ഭാവനാലോകത്തെ സ്ക്രീനിലാക്കുന്നത്. നാലുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസറാണ് കരുത്തേകുന്നത്.

അമിതമായി ചൂടാവുന്നത് ഒഴിവാക്കാന്‍ വേപ്പര്‍ കൂളിങ് സംവിധാനമുണ്ട്. 23 മെഗാപിക്സലുള്ള ആദ്യ പിന്‍കാമറക്ക് ട്രൈടെക് പ്ളസ് ഓട്ടോഫോക്കസ് സംവിധാനം, ഇരട്ട ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, രണ്ടാം തലമുറ ലേസര്‍ ഓട്ടോഫോക്കസ്, കണ്ടിന്യുവസ് ഫോക്കസ്, ഫോര്‍ ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ത്രീ ആക്സിസ് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍, ഫോര്‍കെ വിഡിയോ റെക്കോഡിങ് എന്നീ സൗകര്യങ്ങളുണ്ട്.

ചലനം തിരിച്ചറിയാനും വ്യാപ്തിയും ദൂരവും അളക്കാനുമായി മറ്റ് രണ്ട് പിന്‍ കാമറകള്‍ കൂടിയുണ്ട്. മുന്നില്‍ എട്ട് മെഗാപിക്സല്‍ കാമറയാണ്. ആന്‍ഡ്രോയിഡ് 7.0 നഗട്ട് ഒ.എസ്, സുവ്യക്തമായ ഉച്ചത്തിലുള്ള ശബ്ദത്തിന് 5 മാഗ്നറ്റ് സ്പീക്കര്‍, സ്ക്രീന്‍ സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 4, അഡ്രീനോ 530 ഗ്രാഫിക്സ് പ്രോസസര്‍, 128 ജി.ബി കൂട്ടാവുന്ന 256 ജി.ബി വരെയുള്ള ഇന്‍േറണല്‍ മെമ്മറി, ഹൈബ്രിഡ്് ഇരട്ട സിം, അതിവേഗ ചാര്‍ജിങ്ങുള്ള 3300 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. ഏറ്റവും കനംകുറഞ്ഞതും 5000 എം.എ.എച്ച് ബാറ്ററിയുള്ളതുമായ ഏക ഫോണാണ് സെന്‍ഫോണ്‍ ത്രീ സൂം എന്നാണ് അസൂസിന്‍െറ വീമ്പുപറച്ചില്‍.

Tags:    
News Summary - asus zenfone4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.