ബി.എസ്.എന്‍.എല്‍ ഫോര്‍ ജി ഈ വര്‍ഷം

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ നാലാം തലമുറ (ഫോര്‍ ജി) ഇന്‍റര്‍നെറ്റ് സാങ്കേതികതയുമായി കുതിക്കുമ്പോള്‍ പിന്നാലെയത്തൊന്‍ ബി.എസ്.എന്‍.എല്ലും കോപ്പുകൂട്ടുന്നു. ഈ വര്‍ഷം തന്നെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫോര്‍ ജി സേവനത്തിന് തുടക്കമിടാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്‍െറ ഭാഗമായി നിലവിലെ ടു ജി പൂര്‍ണമായി അവസാനിപ്പിച്ച് ത്രീ ജി നെറ്റ് വര്‍ക്ക് മാത്രമാക്കി മാറ്റും. തുടര്‍ന്നാണ് ഫോര്‍ ജി സേവനം നല്‍കുക.

എല്ലാ പഴയ ഉപകരണങ്ങളും മാറ്റുന്നതിനൊപ്പം 28000 മൊബൈല്‍ സ്റ്റേഷനുകള്‍കൂടി തുടങ്ങുമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാനും എം.ഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. നിലവിലെ ത്രീ ജി സ്പെക്ട്രമായിരിക്കും ഫോര്‍ ജി സേവനത്തിന് ഉപയോഗിക്കുക. നോക്കിയ, എറിക്സണ്‍, ചൈനീസ് കമ്പനിയായ ഇസഡ്.ടി.ഇ എന്നിവയാണ് പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇതില്‍ നോക്കിയയാണ് ഏറ്റവും കുറഞ്ഞ തുകക്ക് പദ്ധതി ഏറ്റെടുക്കാന്‍ തയാറായിട്ടുള്ളതെന്നും 2018ഓടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നും ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - BSNL 4 G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.