ജിയോക്ക്​ വെല്ലുവിളിയുമായി ബി.എസ്​.എൻ.എല്ലി​െൻറ പുതിയ പ്ലാൻ

ന്യൂഡൽഹി: റിലയൻസ്​ ജിയോയുടെ മൊബൈൽ താരിഫുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്തി ബി.എസ്​.എൻ.എൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 666 രൂപക്ക്​ പ്രതിദിനം രണ്ട്​ ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളുമാണ്​ ബി.എസ്​.എൻ.എൽ നൽകുന്നത്​. 60 ദിവസത്തേക്ക്​ 120 ജി.ബിയാണ്​ ആകെ ബി.എസ്​.എൻ.എൽ നൽകുന്നത്​. 

ഇതിന്​ മുമ്പ്​ 444 രൂപക്ക്​  360 ജി.ബി ഡാറ്റ ലഭ്യമാക്കുന്ന ചൗക്ക പ്ലാൻ ബി.എസ്​.എൻ.എൽ അവതരിപ്പിച്ചിരുന്നു. പോസ്​റ്റ്​പെയ്​ഡ്​ ഉപഭോക്​താകൾക്ക് ആറിരട്ടി അധിക ഡാറ്റ നൽകാനും ബി.എസ്​.എൻ.എൽ തീരുമാനിച്ചിട്ടുണ്ട്​. 

ജിയോയുടെ വരവോടെ മറ്റ്​ സ്വകാര്യ മൊബൈൽ സേവനദാതാക്കളും ഉപഭോക്​താകൾക്ക്​ കിടിലൻ ഒാഫറുകൾ ലഭ്യമാക്കിയിരുന്നു. എയർടെൽ 30 ജി.ബി ഡാറ്റ പോസ്​റ്റ്​പെയ്​ഡ്​ ഉപഭോക്​താകൾക്ക്​ സൗജന്യമായി നൽകുന്നുണ്ട്​. വോഡഫോൺ നെറ്റ്​ഫ്ലിക്​സ്​ സേവനം ഒരു വർഷത്തേക്ക്​ സൗജന്യമായി നൽകിയിരുന്നു. ​െഎഡിയ 376 രൂപക്ക്​ 70 ജി.ബി ഡാറ്റയും ഒാൺ നെറ്റ്​വർക്ക്​ കോളുകളും സൗജന്യമായിരുന്നു.

Tags:    
News Summary - BSNL Launches 'Sixer 666' plan to counter relaince jio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.