കൊച്ചി: ഓണത്തോടനുബന്ധിച്ച് ആകർഷക ഓഫറുകളുമായി ബി.എസ്.എൻ.എൽ. ഒരു വർഷം കാലാവധിയുള്ള 44 രൂപയുടെ പുതിയ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിന് 20 രൂപയുടെ സംസാരസമയം ലഭിക്കും. ആദ്യത്തെ 30 ദിവസം ബി.എസ്.എൻ.എൽ കോളുകൾക്ക് മിനിറ്റിന് അഞ്ച് പൈസയും മറ്റ് കോളുകൾക്ക് ഇന്ത്യയിലെവിടേക്കും മിനിറ്റിന് 10 പൈസയുമാണ് കോൾ നിരക്ക്. ഈ കാലയളവിൽ 500 എം.ബി ഡാറ്റയും ലഭിക്കും. ഒരുമാസത്തിന് ശേഷം സെക്കൻഡിന് ഒരുപൈസയും ഒരു എം.ബി ഡാറ്റക്ക് 10 പൈസയുമാണ് ഈടാക്കുക. തിങ്കളാഴ്ച മുതലാണ് പ്ലാന്‍ നിലവില്‍വരുന്നത്. ഒരുവര്‍ഷത്തെ കാലാവധി തീരുമ്പോള്‍ വീണ്ടും 44 രൂപ റീച്ചാര്‍ജിലൂടെ പ്ലാന്‍ തുടരാം. നിലവില്‍ മറ്റുപ്ലാനുകള് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും പുതിയ പ്ലാനിലേക്ക് മാറാമെന്ന് എറണാകുളം ബി.എസ്.എ ന്.എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രീപെയ്ഡ് മൊബൈലിൽ 188, 289, 389 എന്നീ മൂന്ന് പുതിയ താരിഫ് വൗച്ചറുകളും അവതരിപ്പിക്കും. 188േൻറതിൽ 189 രൂപ സംസാരമൂല്യവും 14 ദിവസത്തേക്ക് 31 രൂപയുടെ അധിക സംസാര സമയവും ഒരു ജി.ബി ഡാറ്റയും ലഭിക്കും. 289 രൂപയുടെ വൗച്ചറിൽ 289 രൂപയുടെ സംസാര മൂല്യം മെയിൻ അക്കൗണ്ടിൽ ലഭിക്കുന്നതോടൊപ്പം 51 രൂപയുടെ അധിക സംസാര സമയവും ഒരു ജിബി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. 389 രൂപയുടേതിൽ 389 രൂപയുടെ സംസാരമൂല്യത്തോടൊപ്പം 30 ദിവസത്തേക്ക് 71 രൂപയുടെ അധിക സംസാരസമയവും ഒരു ജി.ബി ഡാറ്റയും ലഭിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിട്ടും ഡേറ്റ പാക്കുകള്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തേക്ക് ഒരു ജി.ബി ഡാറ്റ സൗജന്യമായി നല്‍കും. ബ്രോഡ്ബാൻഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇനി 249 രൂപയുടെ പ്ലാനില്‍ പുതിയ കണക്ഷനെടുക്കാം. ഒരുവര്‍ഷത്തിന് ശേഷം ഇത് 499 രൂപയുടെ പ്ലാനിലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.