സ്റ്റുഡിയോ മികവിൽ ​ഫോട്ടോയെടുക്കാം; സ്റ്റൈലനായി വിവോ V30 സൗദിയിൽ

റിയാദ്: 5ജി സ്മാർട്ട് ഫോണുകളുടെ സ്റ്റൈലിഷ് ശ്രേണിയിലേക്ക് സ്റ്റുഡിയോ മികവിൽ പോർട്രെയ്റ്റ് ഫോട്ടോകളെടുക്കാൻ കഴിയുന്ന വിവോ V30 അവതരിപ്പിക്കുകയാണ് മുൻനിര ടെക്നോളജി കമ്പനിയായ വിവോ. ഫോട്ടോഗ്രഫി അനായാസമാക്കാൻ സ്റ്റുഡിയോ ക്വാളിറ്റി ഓറ ലൈറ്റ് പോർട്രെയ്റ്റ് സംവിധാനത്തിനൊപ്പം 50 എംപിയുടെ ട്രിപ്പിൾ കാമറയും ഏറെ ലൈഫുള്ള 5000 എംഎഎച്ച് (ടിവൈപി) ബാറ്ററിയുമടക്കമുള്ള ഫീച്ചറുകളാണ് V30യെ വേറിട്ടതാക്കുന്നത്. ‘ഡിസൈനിലും പോർട്രെയ്റ്റ് ഫോ​ട്ടോഗ്രഫിയിലും വിവോ നടപ്പാക്കിയ നവീന ആശയങ്ങൾ രാത്രിയിലും വെളിച്ചം കുറഞ്ഞ അവസ്ഥയിലും പ്രഫഷണൽ നിലവാരമുള്ള ഫോട്ടോകളെടുക്കാൻ സഹായിക്കുമെന്ന് ജനറൽ മാജേനർ (ഓവർസീസ് പ്രൊഡക്ട്സ്) യോങ്ദുവാൻ ഛൗ വ്യക്തമാക്കി.


ലോ ലൈറ്റ്, കോംപ്ലക്സ് ലൈറ്റിങ്, കൃത്യമല്ലാത്ത കളർ റീപ്രൊഡക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾ മറികടക്കാനും പിക്ച്വർ ക്ലാരിറ്റി ഉറപ്പാക്കാനും കാമറ-ബയോണിക് സ്​പെക്ട്രം, സ്മാർട്ട് കളർ ടെമ്പറേച്വർ അഡ്ജസ്റ്റ്മെന്റ്, ഡിസ്റ്റൻസ് സെൻസിറ്റീവ് ​ലൈറ്റിങ് പോലുള്ള സംവിധാനങ്ങളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. റസ്റ്ററന്റിലെ മങ്ങിയ വെളിച്ചത്തിൽപ്പോലും ഭക്ഷ്യവിഭവങ്ങളുടെ കൊതിയൂറും ഫോട്ടോകളെടുക്കാൻ ഓറ ലൈറ്റ്, ത്രീഡി വെർച്വൽ ഫിൽ ലൈറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.


രാത്രികാലങ്ങളിൽ പോലും മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന 50 എംപി വിസിഎസ് ട്രൂ കളർ മെയിൻ കാമറ, 50 എംപി എഎഫ് അൾട്ര വൈഡ് ആംഗിൾ കാമറ, 50 എംപി എഎഫ് ഗ്രൂപ്പ് സെൽഫി കാമറ എന്നിവയാണുള്ളത്. വീഡിയോ ചിത്രീകരണ മികവിന് ദി ഓറ ലൈറ്റ് പോർട്രെയ്റ്റ് വീഡിയോ, ഹൈബ്രിഡ് ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്+ഇഐഎസ്), വ്ലോഗ് മൂവി ക്രിയേറ്റർ എന്നീ ഫീച്ചറുകളും ഒരുക്കിയിരിക്കുന്നു.

7.45എംഎം ഉള്ള V30 5000 എംഎഎച്ച് (ടിവൈപി) ബാറ്ററി ഉപയോഗിക്കുന്നതിൽവെച്ച് ഏറ്റവും കനംകുറഞ്ഞ ഫോണാണ്. ത്രീഡി കേർവ്ഡ് സ്ക്രീൻ അടക്കമുള്ള ആകർഷണീയതയിലും ഈടുനിൽക്കലിലും വിടുവീഴ്ചയില്ലാതെ വൺ പീസ് എൻകാപ്സുലേഷൻ സാ​ങ്കേതികത ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ദി അക്വ ബ്ലൂ, ലഷ് ഗ്രീൻ, നോബിൾ ബ്ലാക് കളറുകളിൽ V30 ലഭ്യമാണ്.


80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോൺ 48 മിനിറ്റ് കൊണ്ട് ഫുൾ ചാർജാകുമെന്ന് മാത്രമല്ല, ബാറ്ററി തീർന്നുപോകുമെന്ന ആശങ്കയില്ലാതെ ഉപയോഗിക്കാനും കഴിയും. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റാണ് V30യിലുള്ളത്. എക്സ്റ്റൻഡഡ് റാം സംവിധാനം സുഗമവും തടസ്സമില്ലാത്തതുമായ ഉപയോഗം ഉറപ്പുനൽകുന്നു. 1.5K അൾട്രാ ക്ലിയർ സൺലൈറ്റ് അമോലെഡ് ഡിസ് പ്ലേയും 120Hz പീക്ക് ബ്രൈറ്റ്നെസ്സും സമ്പന്നമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. അൾട്രാ ലാർജ് സ്മാർട്ട് കൂളിങ് സിസ്റ്റം ആണ് മറ്റൊരു പ്രത്യേകത.​ ആകർഷക ആനുകൂല്യങ്ങളോടെ മാർച്ച് 21 മുതൽ 27 വരെ സൗദി അറേബ്യയിൽ പ്രീഓർഡർ ലഭ്യമാണ്.

Tags:    
News Summary - Capture Studio-Quality Photos with the vivo V30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.