ഇനി ചാർജറുകൾ വേറെ വാങ്ങേണ്ടി വരും

അടുത്ത ഐഫോണിനായി എല്ലാവരും കാത്തിരിപ്പിലാണ്. അഭ്യൂഹങ്ങൾ പലതുണ്ട്. എല്ലാ വർഷവും പതിവായി സെപ്റ്റംബറിൽ എത്താറുള്ള പുതിയ ഐഫോൺ ഇത്തവണ കോവിഡ് കാരണം വൈകിയേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ. വൈകില്ല, പതിവു പോലെ എത്തുമെന്നും ടെക് സൈറ്റുകൾ പറയുന്നു.

എന്തായാലും കാത്തിരിക്കണം. മറ്റൊരു അമ്പരപ്പിക്കൽകൂടി ഐഫോൺ 12നൊപ്പമുണ്ടാകുമെന്നാണ് പറയുന്നത്. ഐഫോൺ പെട്ടിയിൽ ഇത്തവണ വാൾ ചാർജർ ഉണ്ടാവില്ലത്രേ. ഇയർ പോഡുകൾ ഉണ്ടാവില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. 2007 മുതൽ എല്ലാ ഐഫോണിനൊപ്പവും ചാർജർ ഉണ്ടായിരുന്നു. ഇപ്പോൾ വയർലസ് ഇയർ ഫോണായ എയർപോഡുകളെയാണ് ആപ്പിൾ പ്രോത്സാഹിപ്പിക്കുന്നത്. നല്ലതിനായാലും അല്ലെങ്കിലും ചാർജർ ഒഴിവാക്കൽ നീക്കവും എല്ലാവരും അനുകരിക്കുമെന്നുറപ്പാണ്.

2021 മുതല്‍ സാംസങ് ചില ഫോണുകളുടെ ചാർജറുകൾ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഏതൊക്കെ ഫോണുകളിലാണ് ഒഴിവാക്കലെന്ന് വ്യക്തമല്ല. ഇപ്പോൾതന്നെ ചൈനീസ് ഫോണുകളെല്ലാം രൂപത്തിലും ഭാവത്തിലും ഐഫോണി​െൻറ അടിമുടി കോപ്പിയടിയാണ്.

2016ൽ ഐഫോൺ 7ൽ ഹെഡ്ഫോൺ ജാക്ക് ഒഴിവാക്കിയപ്പോഴും വലിയ വിമർശനം ഉയർന്നിരുന്നു. കാലക്രമേണ ആൻഡ്രോയ്​ഡ് ഫോൺ നിർമാതാക്കളും ഇതിനെ പിൻപറ്റി. ഐഫോൺ 11ൽ 18 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുണ്ടായിരുന്നെങ്കിലും ഒപ്പം കൊടുത്തത് അഞ്ച്​ വാട്ട് സാദാ ചാർജറായിരുന്നു. അതിവേഗ ചാർജർ വാങ്ങാൻ പ്രത്യേകം പണം കൊടുക്കണമായിരുന്നു.

നിലവിൽ ഒപ്പോ ഒഴികെ മിക്ക ഫോണുകളും ഓൺലൈനിൽനിന്ന് വാങ്ങിയാൽ ഹെഡ്സെറ്റ് കിട്ടില്ല. ഇനി എല്ലാവരും പഴയ ചാർജറുകൾ സൂക്ഷിക്കുകയോ പ്രത്യേകം വാങ്ങുകയോ വേണം. വയർലസ് ചാർജിങ് സൗകര്യമുള്ളതിന് അത്തരം ചാർജറുകൾ വാങ്ങിയാൽ മതി. പക്ഷെ, വില പതിനായിരത്തിലധികമാകും. എന്തായാലും ഉപഭോക്താക്കളുടെ ​െചലവ് കൂടും.

പുതിയ നീക്കം ആപ്പിളിന് തിരിച്ചടിയാകാൻ സാധ്യതയേറെയാണ്. വില കൂടുതലും സൗകര്യക്കുറവും വിൽപന കുറച്ചേക്കാം. ചെലവ് കുറക്കൽ, പരിസ്ഥിതിയെ രക്ഷിക്കുക തുടങ്ങിയവയാണ് ചാർജർ ഒഴിവാക്കാനുള്ള കാരണങ്ങളായി ആപ്പിൾ പറയുന്നത്. 5ജി മോഡം ഉൾപ്പെടുത്തുന്നതിനാൽ വില കൂടും. അത് ഇതിലൂടെ കുറക്കാം.

പിന്നെ ചാർജറുകൾ പ്രകൃതിയിൽ ഉപേക്ഷിക്കുന്നതുകൊണ്ടുള്ള ഇ-മാലിന്യ പ്രശ്നവും പരിഹരിക്കാം. ഇ-മാലിന്യത്തി​െൻറ രണ്ട് ശതമാനവും ചാർജറുകളാണ്. പക്ഷെ, ചാർജറും ഇയർപോഡും ഒഴിവാക്കുന്നത് ലാഭം കൂട്ടാനുള്ള സൂത്രപ്പണിയല്ലെന്ന് ഉപഭോക്താക്കളോട് കമ്പനികൾ വിശദീകരിക്കേണ്ടിവരും. ഐഫോൺ 12, 20 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുള്ളതായിരിക്കും.

എന്നാൽ, ഒപ്പം വെക്കാതെ 20 വാട്ട് അതിവേഗ ചാർജർ പ്രത്യേകം പുറത്തിറക്കും. അതിന് വേറെ പണം നൽകണം. മുമ്പ്​ സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയപ്പോള്‍ ലഭിച്ച ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതും പുതിയൊരു വാങ്ങലി​െൻറ ചെലവ് കുറക്കുന്നതിനുള്ള മാർഗമാണിതെന്നുമാണ് കൊറിയൻ കമ്പനിയുടെ വാദം. ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്ന 20 ദശലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദമാണെന്നും സാംസങ് പറയുന്നു. ചാര്‍ജറുകള്‍ നിർമിക്കുന്നതിനേക്കാൾ പാക്കേജിങ്ങിനും ഷിപ്പിങ്ങിനുമാണ് വലിയ ചെലവ്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.