ബെയ്ജിങ്: സമൂഹമാധ്യമങ്ങൾക്കു മേൽ ഭരണകൂടം പിടിമുറുക്കുന്ന ചൈനയിൽ വാട്സ്ആപ്പിനും ഭാഗിക നിരോധനം. തങ്ങൾ അയക്കുന്ന സന്ദേശങ്ങൾ പുറത്തേക്ക് പോകുന്നില്ലെന്ന് നിരവധി വാട്സ്ആപ് ഉപയോക്താക്കൾ കഴിഞ്ഞ ദിവസം പരാതിപ്പെടാൻ തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പിന്നീട് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന പടങ്ങളും ഒാഡിയോ ക്ലിപ്പുകളും ഡെലിവേർഡ് ആവുന്നില്ലെന്ന് ട്വിറ്റർ ഉപയോക്താക്കളും പറയാൻ തുടങ്ങി.
അതേസമയം, നിരോധനത്തിന് തങ്ങൾ ഉത്തരവാദികൾ അല്ലെന്ന് പറഞ്ഞ വാട്സ്ആപ് അധികൃതർ കൂടുതൽ പ്രതികരിക്കാൻ തയാറായില്ല. ഇൻറർനെറ്റ് വഴിയുള്ള എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കാൻ ചൈനീസ് അധികൃതർ തീരുമാനിച്ചിരിക്കുകയാണെന്ന് ഗ്രേറ്റ്ഫയർ ഡോട്ട് ഒാർഗിെൻറ സഹസ്ഥാപകൻ ചാർലി സ്മിത്ത് പ്രതികരിച്ചു. മെസേജുകൾ എൻക്രിപ്റ്റഡ് (മറ്റുള്ളവർക്ക് മനസ്സിലാവാത്ത തരം രഹസ്യ കോഡുകൾ) ആയ വാട്സ്ആപ് ഉപേക്ഷിച്ച് രഹസ്യകോഡ് ഉപയോഗിക്കാതെ നേരിട്ടുള്ള സന്ദേശം അയക്കുന്ന ‘വിചാറ്റി’ലേക്ക് കൂടുതൽ ആളുകളെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതും ഇതുവഴി പൗരന്മാർക്കുമേൽ സെൻസർഷിപ് ഏർപ്പെടുത്താനാണ് അവർ ഉദ്ദേശിക്കുന്നതെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.