മുംബൈ: നോട്ട് പിൻവലിക്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും തരംഗമാവുന്നു. നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനത്തിനു പിറകേ പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകൾക്ക് വൻ ഡിമാൻറാണ് ഗൂഗിളിെൻ ആപ്പ് സ്േറ്റാറായ പ്ലേ സ്റ്റോറിൽ
ആപ്പുകളുടെ കൂട്ടത്തിൽ എറ്റവും കൂടുതൽ ഡിമാൻറ് മോദിയുടെ ആപ്പുകൾക്കാണ്. നോട്ടുകൾ പിൻവലിച്ച തീരുമാനത്തോടുള്ള ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് കൊണ്ടുള്ള ആപ്പിനും മോദി കീ നോട്ട് ആപ്പിനുമെല്ലാം വൻ ആരാധകരാണ് പ്ലേ സ്റ്റോറിൽ. മോദിയെ സംബന്ധിച്ച ആപ്പുകൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഡിമാൻറ് ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളായ ഫ്ലിപ്പ്കാർട്ടിെൻറയും ആമസോണിെൻറയും ആപ്പുകൾക്കാണ്. നോട്ട് പിൻവലിച്ച തീരുമാനം പുറത്ത് വന്നതോടു കൂടി ജനങ്ങൾ കൂടുതാലായി ഒാൺലൈൻ ഷോപ്പിങ് ഉപയോഗിക്കാൻ തുടങ്ങിയതാവാം ഇൗ ആപ്പുകൾക്ക് പ്രിയമേറാൻ കാരണം.
എന്നാൽ ആപ്പിളിെൻറ ആപ്പ് സ്റ്റോറിൽ സ്ഥിതി വ്യത്സതമാണ്. ആപ്പിളിെൻറ സ്റ്റോറിൽ ഏറ്റവുമധികം ഡിമാൻറ് പേടിഎം ആപ്പ്ളിക്കേഷനാണ്. നോട്ട് പിൻവലിച്ചതോടെ വലിയൊരു വിഭാഗം ആളുകളും പണമിടപാടുകൾക്കായി ഉപയോഗിച്ചത് പേടിഎം പോലുള്ള ആപ്പുകളായിരുന്നു. നോട്ട് പിൻവലിക്കൽ തീരുമാനം പേടിഎം വേണ്ടിയാണെന്ന് വരെ രാഷ്ട്രീയ പാർട്ടികൾ ആരോപണമുയർത്തിയിരുന്നു.
രാജ്യത്ത് നോട്ട് പിൻവലിക്കലിനെതിരെ പ്രതിഷേധം ശക്തമാവുേമ്പാഴും ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലുമുള്ള ആപ്പുകൾക്ക് തീരുമാനം ഗുണകരമാവുകയാണ്. പല ആപ്പുകളും ഡൗൺലോഡിങിൽ വൻ വർധയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പുകൾ വഴി കൂടുതൽ പരസ്യങ്ങളും ഇക്കാലയളവിൽ വിറ്റ് പോയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.