​െഎഫോൺ- 8​െൻറ വരവ്​ വൈകും

കാലിഫോർണിയ:  ആപ്പിൾ ​െഎഫോണി​​െൻറ ആരാധകർക്ക്​ നിരാശരാക്കികൊണ്ട്​ ​െഎഫോൺ ​8​​െൻറ ലോഞ്ചിങ്​ വൈകുമെന്നാണ്​ റിപ്പോർട്ടുകൾ. ആപ്പിളി​​െൻറ  പുതിയ ഫോൺ ​െഎഫോൺ 8നെ കുറിച്ചുള്ള വാർത്തകളാണ്​ ടെക്​ ലോകത്ത്​ ഇപ്പോൾ നിറയുന്നത്​. വയർലെസ്​ ചാർജിങ്​, ടച്ച്​ ​െഎ.ഡി, എഡ്​ജ്​ ടു എഡ്​ജ്​ ഡിസ്​പ്ലേ പോലുള്ള നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ്​ ​പുതിയ ഫോൺ.

വിവിധ ടെക്​ വെബ്​സൈറ്റുകൾ നൽകുന്ന റിപ്പോർട്ടുകളനുസരിച്ച്​ 2018ൽ മാത്രമേ പുതിയ ​െഎഫോണി​​െൻറ ലോഞ്ചിങ്​ ഉണ്ടാവു എന്നാണ്​ സൂചന. ആപ്പിളിനായി ഫോണുകൾ നിർമിക്കുന്ന ഫോക്​സോൺ പുതിയ  ​െഎഫോൺ^7, ​െഎഫോൺ--^7 എസ്​ എന്നീ മോഡലുകളുടെ നിർമാണത്തിൽ ഇൗ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പൂർണമായും വിശ്വസിക്കാൻ സാധിമല്ലെന്നാണ്​ ടെക്​ വിദഗ്​ധരുടെ അഭിപ്രായം. സാംസങ്​ അവരുടെ ഫ്ലാഗ്​ഷിപ്പ്​ മോഡലായ ഗാലക്​സി എസ്​-8 വിപണിയിൽ പുറത്തിറക്കിയിരുന്നു. ഗാലക്​സി എസ്​8നോട്​ മൽസരിക്കാൻ ശക്​തമായ മോഡലില്ലാതെ വിഷമിക്കുകയാണ്​ ആപ്പിൾ. ഇയൊരു സാഹചര്യത്തിൽ ​െഎഫോൺ 8​​െൻറ വരവ്​ നീണ്ടുപോയാൽ അത്​ ആപ്പിളിന്​ തിരിച്ചടിയാവും. അതുകൊണ്ട്​ ആപ്പിൾ ​െഎഫോൺ- 8​​െൻറ ലോഞ്ചിങ്​ കമ്പനി വൈകിപ്പിക്കില്ലെന്നാണ്​ ടെക്​ വിദഗ്​ധരുടെ അഭിപ്രായം.

Tags:    
News Summary - Don't Panic Just Yet, But Apple's Upcoming iPhone 8 Could Be Delayed Until 2018, Claim Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.