ഇൻറർനെറ്റ്​ കണക്​ടിവിറ്റി കുറവ്​ ഇനി ഫേസ്​ബുക്ക്​ ചാറ്റിങ്ങിന്​ തടസമാവില്ല

ഇൻറർനെറ്റ്​ കണക്​ടിവിറ്റിയിലെ കുറവ്​ ഇനി ഫേസ്​ബുക്ക്​ ചാറ്റിങ്ങിന്​​ തടസമാവില്ല. കുറഞ്ഞ ഇൻറർനെറ്റ്​ കണക്​ടിവിറ്റിയിൽ പ്രവർത്തിക്കുന്ന ഫേസ്​ബുക്ക്​ മെസഞ്ചർ ലൈറ്റ്​ ആപ്​ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. ആ​ൻഡ്രോയിഡിലാണ്​ ആദ്യ ഘട്ടത്തിൽ പുതിയ ആപ്ലിക്കേഷൻ ലഭ്യമാവുക. ​െഎ.ഒ.എസ്​ ഉൾപ്പടെയുള്ള പ്ലാറ്റ്​ഫോമുകളിൽ പുതിയ ആപ്​ ലഭ്യമാവില്ല.

ഇൻറർനെറ്റ്​ കണക്​ടിവിറ്റി കുറവുള്ളപ്പോൾ മെസേജ്​ അയക്കാം എന്നതിന്​ പുറമേ കുറച്ച്​ സ്​പേസ്​ മാത്രമേ ആപ്​ ഉപയോഗിക്കുന്നുള്ളു. മുമ്പ്​ ആൻഡ്രോയിഡിൽ ഉണ്ടായിരുന്ന മെസഞ്ചർ ആപി​​െൻറ സൈസ്​ 40 എം.ബിയായിരുന്നു. മെസഞ്ചർ ലൈറ്റിൽ ഇത്​ 10 എം.ബിയായി കുറക്കാൻ ഫേസ്​ബുക്കിന്​ സാധിച്ചിട്ടുണ്ട്​. 

ഫേസ്​ബുക്ക്​ മെസഞ്ചറിൽ ഉപയോഗിക്കാവുന്ന എല്ലാ സേവനവും ലൈറ്റിലും ലഭ്യമാണ്​. ടെക്​സ്​റ്റ്​, ഫോ​േട്ടാസ്​, ലിങ്ക്​, ഇമോജി, സ്​റ്റിക്കറുകൾ എന്നിവയെല്ലാം പുതിയ ആപ്​ വഴി അയക്കാൻ സാധിക്കും. മറ്റ്​ രാജ്യങ്ങളിലെല്ലാം നേരത്തെ തന്നെ ലൈറ്റ്​ ആപ്​ ഫേസ്​ബുക്ക്​ പുറത്തിറക്കിയിരുന്നു. 
 

Tags:    
News Summary - Facebook Messenger Lite Launched in India-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.